കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് കനത്ത തിരിച്ചടി (Sabarimala Ghee Scam). പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൗണ്ടറിലെ വിൽപനയിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്പെഷ്യൽ ഓഫീസർക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും അതിനാൽ കൗണ്ടറിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നുമാണ് സന്തോഷ് കുമാർ കോടതിയിൽ വാദിച്ചത്.കാഴ്ച പരിമിതിയുള്ള ഒരാൾക്ക് എങ്ങനെയാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. പ്രതിയുടെ വാദങ്ങൾ ബാലിശമാണെന്ന് കോടതി വിലയിരുത്തി.
പ്രാഥമിക പരിശോധനയിൽ 13,679 പാക്കറ്റ് നെയ്യിന്റെ പണം (13,67,900 രൂപ) ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മൊത്തം തട്ടിപ്പ് 35 ലക്ഷം രൂപയോളം വരുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്പെഷ്യൽ ഓഫീസറുടെ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണസംഘം ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. ഭക്തർ സമർപ്പിക്കുന്ന കാണിക്കയിലും വഴിപാടിലും നടത്തുന്ന ഇത്തരം ക്രമക്കേടുകൾ ഗൗരവകരമാണെന്ന് കോടതി വ്യക്തമാക്കി.
Story Summary:
The Kerala High Court denied anticipatory bail to Santosh Kumar, the first accused in the Sabarimala ghee (Neyyu) scam case. The court rejected his claim of vision impairment, questioning how he obtained a driving license. The scam involves misappropriation of funds worth nearly ₹35 lakhs from the sale of consecrated ghee.

