കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,320 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked, know about today’s rate)
പവന് 1520 രൂപ കൂടി 1,18,320 രൂപ എന്ന നിലയിലും, ഗ്രാമിന് 190 രൂപ കൂടി 14,790 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസം സ്വർണ്ണവിപണിയിൽ വലിയ ഏറ്റക്കുറച്ചിലുകൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.
മാസത്തെ ഉയർന്ന നിരക്ക് 1,18,320 രൂപയാണ്. മാസത്തെ താഴ്ന്ന നിരക്ക് 1,07,920 (ഫെബ്രുവരി 2)യാണ്. സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം കടന്നത് കഴിഞ്ഞ ഡിസംബർ 23-നായിരുന്നു. തുടർന്ന് ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപ ആണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വില.
ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. ഇത് ആവശ്യകത വർദ്ധിപ്പിക്കുകയും വില ഉയരാൻ കാരണമാവുകയും ചെയ്യുന്നു.

