Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeNationalതിരുപ്പൂരിൽ കാട്ടാന ആക്രമണം: 4 വയസ്സുകാരന് ദാരുണാന്ത്യം; മുത്തശ്ശിക്ക് ഗുരുതര പരിക്ക്...

തിരുപ്പൂരിൽ കാട്ടാന ആക്രമണം: 4 വയസ്സുകാരന് ദാരുണാന്ത്യം; മുത്തശ്ശിക്ക് ഗുരുതര പരിക്ക് | Wild elephant

തിരുപ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ കൊല്ലപ്പെട്ടു. മാവടപ്പ് സെറ്റിൽമെന്റിലെ കർഷകനായ തിരുമാന്റെ മകൻ വരുൺ ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വരുണിന്റെ മുത്തശ്ശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.(Wild elephant attack in Tirupur, 4-year-old boy dies tragically)

ശനിയാഴ്ച വൈകുന്നേരം വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തിരുമാനും കുടുംബവും. ഈ സമയത്താണ് വെള്ളം തേടി ജനവാസ മേഖലയിലേക്ക് എത്തിയ കാട്ടാന ഇവരെ ആക്രമിച്ചത്.

ആനയുടെ മുന്നിൽപ്പെട്ട കുടുംബം ചിതറി ഓടിയെങ്കിലും വരുണിനെയും മുത്തശ്ശിയെയും ആന ആക്രമിക്കുകയായിരുന്നു. വരുൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ ഓടിയെത്തി ബഹളം വെച്ചാണ് ആനയെ വനത്തിനുള്ളിലേക്ക് തുരത്തിയത്. ഗുരുതരമായി പരിക്കേറ്റ മുത്തശ്ശിയെ കോയമ്പത്തൂരിലെ കോട്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala