Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeKeralaവണ്ടാനത്തെ ചികിത്സാ പിഴവ്: ഡോ. ഷാഹിദയെ പ്രതിചേർക്കും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോ. ഷാഹിദയെ പ്രതിചേർക്കും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.(Medical malpractice in Vandanam, Dr. Shahida to be charged)

പരാതിക്കാരിയായ ഉഷ ജോസഫിന്റെ ചികിത്സാ രേഖകൾ പോലീസ് പരിശോധിച്ചതിൽ നിന്നും, ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ 9 പേർ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകും.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. കത്രികയ്ക്ക് എത്രത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്തുന്നത് കേസിലെ നിർണ്ണായക തെളിവാകും. വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്തതിന് ശേഷം ഉഷ ജോസഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മുൻകരുതൽ എന്ന നിലയിൽ അവർ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala