തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വരുത്തിയ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.(Final voter list in Kerala to be published today, Total 2.69 crore voters)
ഇതിൽ സ്ത്രീകൾ 1,38,27,319 പേരും, പുരുഷന്മാർ 1,31,26,048 പേരും, ട്രാൻസ്‌ജെൻഡർമാർ 277 പേരും, പ്രവാസികൾ 2,23,558 പേരുമാണ്. 4,24,518 പേർ പുതുതായി പട്ടികയിൽ ഇടംപിടിച്ചു.
കഴിഞ്ഞ ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. പുതിയ അപേക്ഷകൾ കൂടി പരിഗണിച്ചപ്പോൾ അന്തിമ പട്ടികയിൽ 15.11 ലക്ഷം പേരുടെ വർധനവുണ്ടായി. എന്നാൽ, ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയിട്ടുണ്ട്. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.

