Friday, February 13, 2026
HomeKeralaപുനലൂരിൽ കുറുനരിയുടെ പരാക്രമം: ദമ്പതികൾക്ക് ഗുരുതര പരിക്ക് | Fox attack

പുനലൂരിൽ കുറുനരിയുടെ പരാക്രമം: ദമ്പതികൾക്ക് ഗുരുതര പരിക്ക് | Fox attack

കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Couple seriously injured in fox attack in Punalur)

രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബാബുവിനെ കുറുനരി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ മുഖത്താണ് കുറുനരി കടിച്ചുപിടിച്ചത്.

ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തിയ സജിയെയും കുറുനരി വിടാതെ ആക്രമിച്ചു. ഇരുവരുടെയും മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയെ ഓടിച്ച് ദമ്പതികളെ രക്ഷപ്പെടുത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala