Friday, February 13, 2026
HomeKerala'സ്നേഹത്തള്ളലായാലും സ്നേഹത്തല്ലായാലും ദോഷം': K മുരളീധരൻ | VD Satheesan

‘സ്നേഹത്തള്ളലായാലും സ്നേഹത്തല്ലായാലും ദോഷം’: K മുരളീധരൻ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K Muraleedharan on the incident at Kuttiady during VD Satheesan’s Kerala Tour)

സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും അത് ദോഷമാണ്. ഇത്തരം തള്ളലുകളൊന്നും തിരഞ്ഞെടുപ്പ് ജയിക്കാൻ സഹായിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ആ നേരം കൊണ്ട് പാർട്ടിക്ക് വേണ്ടി അല്പം അധ്വാനിച്ചാൽ കുറച്ച് വോട്ടുകൾ കൂടുതൽ കിട്ടുമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.

കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പിയും പ്രവർത്തകരും തമ്മിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് ആധാരം. എന്നാൽ ഈ സംഭവത്തെ ജാഥാ നായകനായ വി.ഡി. സതീശനും ഡിസിസി നേതൃത്വവും തള്ളിക്കളയുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala