പാലക്കാട്: പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം വിട്ടു വരുന്നവർക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.(Is PK Sasi UDF candidate in Ottapalam? Local Congress leaders oppose)
കോൺഗ്രസിന്റെ തനത് ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കുന്ന ഒരു കോൺഗ്രസ് നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നു. കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങി.
ഹരിഗോവിന്ദന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് പ്രതിഷേധം. ഹരിഗോവിന്ദനെ സ്ഥാനാർത്ഥിയാക്കണമെന്ന് മുസ്ലീം ലീഗ് ഒറ്റപ്പാലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും പരസ്യമായി ആവശ്യപ്പെട്ടു.



