Friday, February 13, 2026
HomeKeralaപാങ്ങോട് മിലിറ്ററി ക്യാമ്പിൽ വൻ മോഷണം: 2 കോടിയുടെ ആനക്കൊമ്പുകൾ കവർന്നു...

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ വൻ മോഷണം: 2 കോടിയുടെ ആനക്കൊമ്പുകൾ കവർന്നു | Elephant tusks

തിരുവനന്തപുരം: തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ആനക്കൊമ്പുകളാണ് കവർന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്നതാണ് ഇവയെന്ന് കണക്കാക്കപ്പെടുന്നു.(Massive theft at Pangode military camp, Elephant tusks worth Rs 2 crore stolen)

1929-ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് ഉപഹാരമായി നൽകിയ ആനക്കൊമ്പുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് ഓഫീസേഴ്‌സ് മെസ്സിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ അപ്രത്യക്ഷമായതെന്ന് കരുതപ്പെടുന്നു.

ഇന്നലെ രാത്രിയോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർശനമായ പരിശോധനകളും സുരക്ഷാ സംവിധാനങ്ങളുമുള്ള മിലിറ്ററി ക്യാമ്പിനുള്ളിൽ നിന്ന് വലിയ ആനക്കൊമ്പുകൾ കടത്തിയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala