Friday, February 13, 2026
HomeKeralaസംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും: അന്തിമ പട്ടിക ഫെബ്രുവരി...

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും: അന്തിമ പട്ടിക ഫെബ്രുവരി 21ന് | SIR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR hearing in the state to be completed tomorrow, Final list on February 21)

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട്‌ ജില്ലകളിൽ ഇത് 100 ശതമാനം പൂർത്തിയായി. ഇതുവരെ 36,89,057 പേർ ഹിയറിങ് നടപടികളുടെ ഭാഗമായി. കരട് പട്ടികയിൽ നിന്ന് 28,158 പേരെ ഇതുവരെ ഒഴിവാക്കി. താമസം മാറിയവർ: 23,275 പേർ, മരണപ്പെട്ടവർ: 3,522 പേർ, വിദേശ പൗരത്വം സ്വീകരിച്ചവർ: 1,361 പേർ എന്നിങ്ങനെയാണ് നില.

ഫെബ്രുവരി 21-ന് എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടികയിൽ ക്രമക്കേടുകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ കർശനമായ പരിശോധനകളാണ് കമ്മീഷൻ നടത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala