Wednesday, February 11, 2026
HomeNationalഔദ്യോഗിക ചടങ്ങുകളിൽ ഇനി 'വന്ദേമാതരം' നിർബന്ധം: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം, എല്ലാവരും...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം, എല്ലാവരും എഴുന്നേറ്റ് നിൽക്കണം, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുപ്രധാന ഉത്തരവ് | Vande Mataram

ന്യൂഡൽഹി: രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ പരിഷ്‌കാരം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ സുപ്രധാന ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കണം.(Vande Mataram now mandatory at official functions, Important order from the Ministry of Home Affairs)

വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള, മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പാണ് ചടങ്ങുകളിൽ ഉപയോഗിക്കേണ്ടത്. ദേശീയ ഗാനവും ദേശീയഗീതവും ഒരുമിച്ച് ചൊല്ലുന്ന ചടങ്ങുകളിൽ വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ. ഗവർണർമാരുടെ ഔദ്യോഗിക പരിപാടികളിലും ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സിലുള്ളവർ എഴുന്നേറ്റു നിന്ന് ബഹുമാനം പ്രകടിപ്പിക്കണം. എന്നാൽ സിനിമകളിലോ ഡോക്യുമെന്ററികളിലോ ദേശീയഗീതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സ്‌കൂൾ അസംബ്ലികളിലും വന്ദേമാതരം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയഗീതത്തെ അപമാനിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ നടപടികൾ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. നിയമപ്രകാരം ദേശീയ ചിഹ്നങ്ങളെയോ ഗീതത്തെയോ ബഹുമാനിക്കാതിരിക്കുന്ന വ്യക്തിക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala