Monday, February 9, 2026
HomeKeralaകോടതിയിൽ നിന്ന് ഇറങ്ങിയോടി POCSO കേസ് പ്രതി: പിന്തുടർന്ന് പിടികൂടി പോലീസ്...

കോടതിയിൽ നിന്ന് ഇറങ്ങിയോടി POCSO കേസ് പ്രതി: പിന്തുടർന്ന് പിടികൂടി പോലീസ് | POCSO

ആലപ്പുഴ: ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. എന്നാൽ, ഉടനടി പിന്തുടർന്ന പോലീസ് സംഘം പ്രതിയെ പിടികൂടി.(POCSO case accused flees from court, Police chase him and arrest him)

അമ്പലപ്പുഴ പോലീസ് പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രപോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പിന്നാലെ പാഞ്ഞു. തുടർന്ന് പ്രതിയെ പോലീസ് പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി അരുണിനെ റിമാൻഡ് ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.