Monday, February 9, 2026
HomeKeralaബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 'മുരാരി തന്ത്രി' അറസ്റ്റിൽ...

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ‘മുരാരി തന്ത്രി’ അറസ്റ്റിൽ | Astrologer

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യൻ പിടിയിലായി. പുത്തൂർ വെണ്ടാർ സ്വദേശി രാജൻ ബാബു (മുരാരി തന്ത്രി) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.(Astrologer arrested for trying to sexually assault 16-year-old girl)

ഇന്നലെ രാവിലെയാണ് പെൺകുട്ടി അമ്മയോടൊപ്പം വെണ്ടാറുള്ള രാജൻ ബാബുവിന്റെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ അമ്മയെ മുറിക്ക് പുറത്തിരുത്തി. തുടർന്ന് പെൺകുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോയി അതിക്രമത്തിന് മുതിരുകയായിരുന്നു.

പ്രതി ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും രാജൻ ബാബു വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. പരാതിയിൽ പുത്തൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.