Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala'ചില ആളുകൾക്ക് ചില മീനുകളോട് ആയിരിക്കും ഇഷ്ടം, എ ക്ലാസ്, ബി...

‘ചില ആളുകൾക്ക് ചില മീനുകളോട് ആയിരിക്കും ഇഷ്ടം, എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നില്ല’: സി ദിവാകരന് ശിവൻകുട്ടിയുടെ മറുപടി | Fish

🎙️ Latest Podcast

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകുമെന്നും അതിൽ ‘എ ക്ലാസ്’, ‘ബി ക്ലാസ്’ വിഭജനമൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. (Some people may like certain fish, says V Sivankutty)

ഓരോരുത്തർക്കും ഓരോ തരം മത്സ്യങ്ങളോടായിരിക്കും താല്പര്യം. അത് വിലയുടെയോ ക്ലാസിന്റെയോ അടിസ്ഥാനത്തിലല്ല. ദിവാകരൻ ഇത്തരം കാര്യങ്ങൾ പറയുന്നത് ഓർമ്മക്കുറവ് കൊണ്ടായിരിക്കാം എന്ന് ശിവൻകുട്ടി പറഞ്ഞു.

ബുക്ക് ആകുമ്പോൾ കുറച്ച് എരിവും പുളിയും ഒക്കെ വേണ്ടേ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സന്ദർഭത്തെക്കുറിച്ച് സി. ദിവാകരൻ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദമായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.