ചെന്നൈ: ബദ്ധശത്രുക്കളായ ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് ഭരിക്കുമെന്ന വാർത്തകൾ ടി.കെ.എസ്. ഇളങ്കോവൻ നിഷേധിച്ചു. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾ സജീവമായി. എഐഎഡിഎംകെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ബന്ധം ആരോപിക്കപ്പെടുമെന്ന ഭയത്താലാണ് ഡിഎംകെ ഉപേക്ഷിച്ചത്. കോൺഗ്രസ് ഉയർത്തിയ കടുത്ത വിമർശനങ്ങളാണ് സ്റ്റാലിനെയും സംഘത്തെയും ഈ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്.(DMK AIADMK Alliance Ruled Out As Vijay Seeks Left Support In Tamil Nadu)
ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ട സാഹചര്യത്തിൽ, ഇടതുപക്ഷ പാർട്ടികളുടെയും വിസികെയുടെയും പിന്തുണ തേടുകയാണ് വിജയ്. സിപിഎം, സിപിഐ, മുസ്ലീം ലീഗ്, വിസികെ എന്നീ പാർട്ടികൾക്ക് 2 എംഎൽഎമാർ വീതമാണുള്ളത്. ഇവർ വിജയെ പിന്തുണച്ചാൽ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കാൻ സാധിക്കും. ബിജെപി നയിക്കുന്ന എൻഡിഎ കക്ഷികളുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന ഉറപ്പും മന്ത്രിസ്ഥാനവുമാണ് ഈ പാർട്ടികൾക്ക് മുന്നിൽ വിജയ് വെച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമാകില്ലെന്ന നിലപാടിലാണ് ഗവർണർ രാജേന്ദ്ര അർലേക്കർ. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്.
Story Summary
The possibility of a DMK-AIADMK alliance has been ruled out by DMK leadership, providing a boost to Vijay’s TVK. Vijay is now seeking the support of Left parties and VCK to prove his majority and form the government, while the Governor remains cautious about political stability.

