HomeWorldUSലെ ഇറാനിയൻ അഭയാർത്ഥികളുടെ രഹസ്യവിവരങ്ങൾ US ഇമിഗ്രേഷൻ ഏജൻസികൾ ഇറാന് ചോർത്തി...

USലെ ഇറാനിയൻ അഭയാർത്ഥികളുടെ രഹസ്യവിവരങ്ങൾ US ഇമിഗ്രേഷൻ ഏജൻസികൾ ഇറാന് ചോർത്തി നൽകി: നിയമപോരാട്ടം | US Government Sued

ലോസ് ഏഞ്ചലസ്: അമേരിക്കയിൽ അഭയം തേടിയ ഇറാൻ പൗരന്മാരുടെ അതീവ രഹസ്യ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ഏജൻസികൾ ഇറാന്റെ ഇസ്ലാമിക് ഭരണകൂടത്തിന് നിയമവിരുദ്ധമായി ചോർത്തി നൽകിയെന്ന് ആരോപിച്ച് ട്രംപ് സർക്കാരിനെതിരെ യുഎസിൽ കടുത്ത നിയമപോരാട്ടം. യുഎസ് ദേശീയ ഇമിഗ്രേഷൻ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ട്രംപ് ഭരണകൂടം നടത്തിയ ഈ നീക്കം ഇറാനികളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ‘ഇറാനിയൻ അമേരിക്കൻ ലീഗൽ ഡിഫൻസ് ഫണ്ട്’, ‘പബ്ലിക് സിറ്റിസൺ ലിറ്റിഗേഷൻ ഗ്രൂപ്പ്’ എന്നീ സംഘടനകൾ വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ജില്ലാ കോടതിയിൽ ഹർജി നൽകി.(US Government Sued Illegally Sharing Iranian Asylum Seekers Data With Tehran)

നിലവിൽ യുഎസും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ ശക്തമായ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിൽ ഇമിഗ്രേഷൻ തടവിലുള്ള ഇറാനികളെ തിരിച്ചറിയാനും അവരെ നാടുകടത്താനും രഹസ്യമായി കൈകോർത്തു എന്ന ഗുരുതര ആരോപണം പുറത്തുവരുന്നത്. 2025 മാർച്ച് മുതൽ പാകിസ്ഥാൻ എംബസി മധ്യസ്ഥതയാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറാൻ ഉദ്യോഗസ്ഥരുമായി പ്രതിമാസ യോഗങ്ങൾ ചേർന്നിരുന്നു. യുഎസിൽ ഇമിഗ്രേഷൻ തടങ്കലിലുള്ള ഇറാനികളുടെയും അവരിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, 2022-ലെ ‘വുമൺ, ലൈഫ്, ഫ്രീഡം’ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ എന്നിവരുടെ അഭയ അപേക്ഷകളിലെ അതീവ രഹസ്യ വിവരങ്ങൾ ഈ യോഗങ്ങളിൽ യുഎസ് കൈമാറി.

കസ്റ്റഡിയിലുള്ള ഇറാൻ അഭയാർത്ഥികളെ ഇറാന്റെ സർക്കാർ പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ യുഎസ് ഇമിഗ്രേഷൻ വിഭാഗം നിർബന്ധിച്ചു. അവരുടെ അഭയ അപേക്ഷകളെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് ഇറാൻ ഉദ്യോഗസ്ഥർ എത്തിയത്. 2026 ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ സഖ്യം ഇറാന് നേരെ വ്യോമാക്രമണം നടത്തി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷവും ഈ വിവരങ്ങൾ ചോർത്തൽ തുടർന്നു. ട്രംപിന്റെ വിപുലമായ നാടുകടത്തൽ നയത്തിന്റെ ഭാഗമായി 2025-ൽ മാത്രം 6 ലക്ഷത്തിലധികം കുടിയേറ്റക്കാരെയാണ് യുഎസ് നാടുകടത്തിയത്. ഇതിൽ ഇറാനിലേക്ക് മൂന്ന് പ്രത്യേക വിമാനങ്ങളിലായി നൂറുകണക്കിന് അഭയാർത്ഥികളെ തിരിച്ചയച്ചിരുന്നു.

യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ എന്നിവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ അഭയ അപേക്ഷകരുടെ രഹസ്യ വിവരങ്ങൾ ഇറാന് കൈമാറി എന്ന ആരോപണം യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം പൂർണ്ണമായി നിഷേധിച്ചു. തടവിലുള്ള കുടിയേറ്റക്കാരുടെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അന്താരാഷ്ട്ര നിയമപ്രകാരമുള്ള കൺസുലാർ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.

Story Summary

A lawsuit has been filed against the Trump administration alleging that US immigration agencies illegally shared confidential asylum application data of Iranian dissidents with the Iranian government. The lawsuit names Secretary of State Marco Rubio and DHS Secretary Markwayne Mullin as defendants amidst Trump’s aggressive deportation campaign.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...