Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeWorldറഷ്യ - യുക്രെയ്ൻ യുദ്ധം: അടുത്ത മാസം തന്നെ സമാധാന കരാറിൽ...

റഷ്യ – യുക്രെയ്ൻ യുദ്ധം: അടുത്ത മാസം തന്നെ സമാധാന കരാറിൽ എത്തണമെന്ന് ട്രംപ് | Russia-Ukraine war

🎙️ Latest Podcast

വാഷിങ്ടൻ: ദീർഘകാലമായി തുടരുന്ന റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അടുത്ത മാസം തന്നെ സമാധാന കരാറിലെത്തണമെന്ന കർശന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ ജനറൽ വ്‌ളാഡിമിർ അലക്‌സീവ് മോസ്‌കോയിൽ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം കൂടുതൽ വഷളാകാതിരിക്കാനാണ് ട്രംപ് ഭരണകൂടം സമാധാന നീക്കങ്ങൾക്ക് വേഗത കൂട്ടിയത്.(Russia-Ukraine war, Trump demands to reach a peace deal next month)

അബുദാബിയിൽ നടന്ന ചർച്ചകളിൽ സമാധാന കരാറിലെത്തുന്ന കാര്യത്തിൽ യുക്രെയ്നും അമേരിക്കയും തമ്മിൽ ഏകദേശ ധാരണയിലെത്തിയതായാണ് സൂചന.  ഇനി റഷ്യയുടെ ഔദ്യോഗിക പ്രതികരണത്തിനായാണ് ലോകം കാത്തിരിക്കുന്നത്. പ

നേരത്തെ ജൂൺ മാസത്തോടെ കരാർ ഒപ്പിടാനായിരുന്നു ആലോചനയെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യത്തിൽ അത് മാർച്ചിലേക്ക് തന്നെ മാറ്റാൻ യുഎസ് സമ്മർദം ചെലുത്തുന്നുണ്ട്. പുടിന്റെ അത്യന്തം വിശ്വസ്തനായിരുന്ന ജനറൽ വ്ളാഡിമിർ അലക്സീവ് കൊല്ലപ്പെട്ടത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്നാണ് റഷ്യൻ വാദം. എന്നാൽ ഇതിനോട് യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.