റഫാ: ഇസ്രായേൽ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ ഉപരോധത്തിന് വിരാമമിട്ട്, ഈജിപ്തുമായുള്ള റഫാ അതിർത്തി ഇന്ന് മുതൽ പരിമിതമായ തോതിൽ തുറക്കുന്നു (Rafah Crossing Reopening). ഗുരുതരമായി പരിക്കേറ്റവർക്കും രോഗികൾക്കും വിദേശ രാജ്യങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ദിവസം ആറ് മണിക്കൂർ വീതം അതിർത്തി തുറക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. ദിവസം 150 പേർക്ക് ഗസ്സയിൽ നിന്ന് പുറത്തേക്ക് പോകാനും, 50 പേർക്ക് തിരികെ പ്രവേശിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. ഗസ്സയുടെ ‘ജീവനാഡി’ എന്നറിയപ്പെടുന്ന റഫാ അതിർത്തി 2024 മെയ് മാസത്തിലാണ് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത് അടച്ചുപൂട്ടിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ഗസ്സ കരാറിന്റെ ഭാഗമായാണ് റഫാ അതിർത്തി വീണ്ടും തുറക്കുന്നത്. വെടിനിർത്തൽ നിലവിൽ വന്നിട്ടും 500-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ, അതിർത്തി തുറക്കുന്നത് വലിയ ആശ്വാസമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെയും മറ്റ് സഹായ സംഘടനകളുടെയും പ്രതീക്ഷ. നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ള ഈ അതിർത്തി വഴി രോഗികളെ കൊണ്ടുപോകാനായി ഈജിപ്ഷ്യൻ ഭാഗത്ത് ആംബുലൻസുകൾ സജ്ജമായിക്കഴിഞ്ഞു. ഗസ്സയിലെ തകർന്നടിഞ്ഞ ആരോഗ്യ സംവിധാനങ്ങൾക്കിടയിൽ ചികിത്സ ലഭിക്കാതെ കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ നീക്കം പുതിയ പ്രതീക്ഷ നൽകുന്നു.
Summary
The Rafah crossing between Gaza and Egypt is set to reopen today for limited medical transfers, allowing 150 wounded or ill Palestinians to exit daily for urgent care abroad. Reopening after a nearly two-year Israeli blockade as part of a U.S.-brokered deal, the crossing remains under strict military control but offers a critical lifeline for Gaza’s battered population.



