HomeWorldനവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ...

നവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ കണ്ട അമ്പരന്ന് അച്ഛനുമമ്മയും | New York 13 pound baby

തങ്ങൾക്ക് ജനിക്കുന്ന കുട്ടി നല്ല ആരോഗ്യമുള്ള കുട്ടി ആയിരിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാൽ അങ്ങ് ന്യൂയോർക്കിലെ ഒരു അസാധാരണ പ്രസവം കുട്ടിയുടെ അച്ഛനുമമ്മയെയും എന്ന പോലെ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ജനുവരി 31 -നാണ് ഷോൺ ജൂനിയർ എന്ന് പേരുള്ള ആൺകുട്ടി ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്‍ററിൽ ജനിച്ചത്. കുട്ടിക്ക് ഭാര കൂടുതൽ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രസവ ശേഷം ഭാരം അളന്നപ്പോൾ 5.9 കിലോ ഗ്രാമായിരുന്നു (13 പൗണ്ട്) കുട്ടിയുടെ ഭാരം. ആശുപത്രി ജീവനക്കാരും കുട്ടിയുടെ അച്ഛനുമമ്മയും അവന്‍റെ ഭാരം കണ്ട് അമ്പരന്നെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിൽ ഇതുവരെ ജനിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ കുട്ടാണ് ഷോൺ ജൂനിയർ. (New York 13 pound baby)

കുട്ടിയുടെ അച്ഛനുമമ്മയുമായ ടെറിക്കയും ഷോണും തങ്ങളുടെ മകൻ വലുതാകുമെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ, അവനെ ആദ്യമായി കണ്ടപ്പോൾ അവരിരുവരും ഞെട്ടിപ്പോയിയെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. “അവൻ വലുതാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ, ഞങ്ങൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല,” ടെറിക്ക ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. നാല് കുട്ടികളുടെ അമ്മയായ ടെറിക്ക, മൂന്ന് മുതൽ ആറ് മാത്രം പ്രായമുള്ള കുട്ടികൾക്കുള്ള ഡയപ്പറുകളാണ് ഷോൺ ജൂനിയറിനെ ധരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രസവം അസാധാരണമായിരുന്നുവെന്നും അതിനാൽ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തതെന്നും ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പറയുന്നു. 1.8 കിലോഗ്രാം (3.96 പൗണ്ട്) ഭാരം മാത്രമുള്ളതും അതേ ദിവസം ജനിച്ചതുമായ മറ്റൊരു നവജാത ശിശു മാർഗോട്ടിനൊപ്പം കുഞ്ഞ് ഷാൻ ജൂനിയറിനെ കിടത്തിയിരിക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രം ആശുപത്രി പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ചു.

“ആശുപത്രിയിൽ വച്ച് ജനിച്ചതിൽ ഏറ്റവും വലിയ കുഞ്ഞായ 13 പൗണ്ട് ഭാരമുള്ള ഷോൺ ജൂനിയറിനെ സ്വാഗതം ചെയ്തു, മറ്റൊരു കുടുംബം വെറും 4 പൗണ്ട് ഭാരമുള്ള ചെറിയ മാർഗോട്ടിന്‍റെ വരവിനെ ആഘോഷിച്ചു,” ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആശുപത്രി അധികൃതരെഴുതി. രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് കണ്ടത് സ്വന്തം പ്രസവാനുഭവം കൂടുതൽ സവിശേഷമാക്കിയെന്ന് മാർഗോട്ടിന്‍റെ അമ്മ പറഞ്ഞു. കുഞ്ഞുങ്ങളെല്ലാം അവരുടേതായ രീതിയിൽ അതുല്യരും പ്രത്യേകതയുള്ളവരുമാണെന്ന് ഓർമ്മിപ്പിക്കാൻ ഇത് ഒരു മനോഹരമായ ഓർമ്മപ്പെടുത്തലാണെന്ന് അവർ കൂട്ടിച്ചേർത്തു. ജനനസമയത്ത് കുഞ്ഞിന്‍റെ വലിപ്പം കണക്കിലെടുക്കാതെ കുടുംബങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പ്രസവ പരിചരണം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ആശുപത്രി ജീവനക്കാർ രണ്ട് ജനനങ്ങളും ആഘോഷിച്ചു. വളരെ ചെറുതും വലുതുമായ നവജാതശിശുക്കളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് തങ്ങളുടെ പ്രസവ സംഘമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഓരോ കുട്ടിയുടെയും ജനന കഥയും വ്യത്യസ്തമാണെന്നും സാധ്യമായ ഏറ്റവും മികച്ച പരിചരണവും കുടുംബങ്ങൾക്കുള്ള പിന്തുണയ്ക്കും അവർക്ക് അർഹരാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ കുഞ്ഞ് 1879 ജനുവരി 19 -ന് അമേരിക്കയിലെ ഒഹായോയിലെ സെവില്ലെയിലാണ് ജനിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, പിന്നീട് “ബേബ്” എന്ന് വിളിക്കപ്പെട്ട ആ കുഞ്ഞിന് ജനനസമയത്ത് 9.98 കിലോഗ്രാം (22 പൗണ്ട്) ഭാരവും 28 ഇഞ്ച് (71.12 സെന്‍റീമീറ്റർ) നീളവും ഉണ്ടായിരുന്നു, ഇത് അവനെ ഏറ്റവും ഭാരമുള്ള നവജാതശിശുവാക്കി. ഒപ്പം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളമുള്ള നവജാതശിശുവും അവൻ തന്നെ. എന്നാൽ വെറും 11 മണിക്കൂർ മാത്രമേ ആ കുഞ്ഞിന് ജീവനുണ്ടായിരുന്നൊള്ളൂ.

WhatsApp Channel Banner

Latest updates

സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് JP നദ്ദയും ജിതേന്ദ്ര...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി...

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ...

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ്...

‘രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’: വിമർശനവുമായി ധർമ്മേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ വിദ്യാർത്ഥികളെ രാഷ്ട്രീയ...

പ്രധാനമന്ത്രി മാപ്പ് പറയണം: CJP പ്രതിഷേധത്തിൽ പാർലമെന്റിലും നിലപാട്...

ന്യൂഡൽഹി: വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെ പാർലമെന്റിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിലും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക്...

പ്രീ സെയിൽസിൽ റെക്കോർഡ് തകർത്ത് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’: 12...

ന്യൂഡൽഹി: മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അഡ്വാൻസ് ബുക്കിംഗിൽ ചരിത്ര കുതിപ്പ്. അമേരിക്കയിലെ പ്രീമിയം തിയേറ്ററുകളിൽ ആരംഭിച്ച പ്രീ-സെയിൽസിൽ വെറും 12...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...