HomeWorldനേതൃത്വത്തിൽ ഭിന്നതയെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ; 'ഐക്യ' സന്ദേശവുമായി പരിക്കേറ്റ...

നേതൃത്വത്തിൽ ഭിന്നതയെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ; ‘ഐക്യ’ സന്ദേശവുമായി പരിക്കേറ്റ മുജ്തബ ഖമേനി | Mojtaba Khamenei Unity Message

 

ടെഹ്റാൻ: ഇറാൻ നേതൃത്വത്തിനുള്ളിൽ ഭിന്നതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ( Mojtaba Khamenei Unity Message). യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവ് അലി ഖമേനിക്ക് പിന്നാലെ അധികാമേറ്റ മുജ്തബ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ച് സന്ദേശം നൽകിയത്.

ശത്രുക്കളുടെ കുപ്രചാരണങ്ങൾ ഇറാന്റെ ദേശീയ ഐക്യത്തെ തകർക്കാനാണെന്നും എന്നാൽ ഇറാൻ ജനത കൂടുതൽ കരുത്തോടെ ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ മാധ്യമ യുദ്ധങ്ങൾ ജനമനസ്സുകളെ തളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മുഖത്തും ചുണ്ടുകൾക്കും പൊള്ളലേറ്റ അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നും കാലിനും കൈയ്ക്കും ഇതിനോടകം ശസ്ത്രക്രിയകൾ നടത്തിയതായും വിവരമുണ്ട്. അധികാമേറ്റ ശേഷം അദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇറാന്റെ സൈനിക-രാഷ്ട്രീയ നേതൃത്വത്തിനുള്ളിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്.

എന്നാൽ ഇത് തള്ളിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ഇറാനിൽ തീവ്രവാദികളെന്നോ മിതവാദികളെന്നോ ഉള്ള വേർതിരിവില്ലെന്നും എല്ലാവരും വിപ്ലവകാരികളാണെന്നും വ്യക്തമാക്കി. ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ചെറിയ ബോട്ടുകളെ കണ്ടാലുടൻ വെടിവെച്ച് വീഴ്ത്താൻ ട്രംപ് യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇന്ത്യൻ സമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ-അമേരിക്ക സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ മുജ്തബയുടെ സന്ദേശം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

Summary: Iran’s new Supreme Leader Mojtaba Khamenei issued a “unity” message to the US, dismissing Donald Trump’s claims of a leadership rift in Tehran. Despite suffering severe injuries and facial disfigurement from US-Israeli strikes—which also killed his father Ali Khamenei—Mojtaba used social media to warn against “enemy media operations.” Iran’s President Masoud Pezeshkian supported this, stating there are no divides between hardliners and moderates. Meanwhile, tensions escalated as Trump ordered the US military to engage Iranian boats in the Strait of Hormuz and seized a tanker linked to Iran in the Indian Ocean.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...