HomeWorldഇവിടെ മരണം നിയമവിരുദ്ധം! നിയമപരമായി മരിക്കാൻ 'അനുവാദമില്ലാത്ത' ഒരിടം; അറിയാം മരണം...

ഇവിടെ മരണം നിയമവിരുദ്ധം! നിയമപരമായി മരിക്കാൻ ‘അനുവാദമില്ലാത്ത’ ഒരിടം; അറിയാം മരണം നിയമപരമായി നിരോധിച്ച പട്ടണത്തെ കുറിച്ച് | Longyearbyen

മരണം ഒരു സാർവത്രിക സത്യമാണ്. മരണത്തെ ആർക്കും തടയാനാകില്ല. ജനിച്ചാൽ ഒരു നാൾ മരിക്കും എന്നുള്ള വാക്കുക്കൾ ജനനം മുതൽ കേൾകുന്നവരാണ് നമ്മൾ. എന്നാൽ, മരണത്തെ നിരോധിച്ചോരു പട്ടണമുണ്ട്. ഈ പട്ടണത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ശരീരം ഉടൻ തന്നെ അവിടെ നിന്നും മാറ്റണം. പറഞ്ഞു വരുന്നത് നിയമപരമായി മരിക്കാൻ അനുവാദമില്ലാത്ത നോർവേയിലെ ഒരു പട്ടണത്തെ കുറിച്ചാണ്. നോർവേയുടെ ആർട്ടിക് മേഖലയിലുള്ള സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ പട്ടണമായ ലോങിയർബൈനാണ് (Longyearbyen) ഈ വിചിത്രമായ ഇടം.

മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ചെറു പട്ടണമാണ് ലോങിയർബൈൻ. സാധാരണ നിയമപ്രശ്നത്തിന്റെ അടിസ്ഥാനത്തിലല്ല ഈ പട്ടണത്തിൽ മരണത്തെ നിരോധിക്കുന്നത്. മറിച്ച് ഇവിടുത്തെ കഠിനമായ പ്രകൃതിയുടെ നിയമം കാരണമാണ് ഈ പട്ടണത്തിൽ മരണം നിരോധിക്കാൻ കാരണം. ഭൂമിയുടെ ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വർഷം മിഴുവനും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മണ്ണും ഉപരിതലവും വർഷങ്ങളോളം തണുത്തുറഞ്ഞുകിടക്കുന്ന പെർമാഫ്രോസ്റ്റ് പ്രതിഭാസമാണ് വർഷം മുഴുവൻ തീവ്രമായ തണുപ്പ് ഇവിടെ അനുഭവപ്പെടാൻ പ്രധാന കാരണം. 1950 ൽ, അധികൃതർ ഒരു ഞെട്ടിക്കുന്ന സത്യം കണ്ടെത്തി, ഈ പെർമാഫ്രോസ്റ്റ് കാരണം ഇവിടെ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾ മണ്ണിൽ അഴുകുന്നില്ല. വർഷങ്ങളോളം മൃതദേഹങ്ങൾ യാതൊരു കേടുകൂടാതെ മണ്ണിനടിയിൽ തന്നെ കിടക്കുന്നു. അതായത്, ശരീരങ്ങൾ ഒരു ‘ഫ്രീസറിൽ’ എന്നപോലെ പൂർണ്ണമായും കേടുകൂടാതെയിരിക്കുന്നു. ഇത് വരാനിരിക്കുന്ന ഒരു വലിയ ആരോഗ്യപ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടിയത്.
നിരോധനത്തിന്റെ കാരണം ഒരു ശരീരം അഴുകാതെ കിടക്കുമ്പോൾ, അതിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കളും വൈറസുകളും അതേപടി മണ്ണിൽ കുഴിച്ചിട്ട നിലയിൽ സംരക്ഷിക്കപ്പെടുന്നു.

1918-ൽ ലോകത്തെ നടുക്കിയ സ്പാനിഷ് ഫ്ലൂ ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം ഇവിടെ കുഴിച്ചിട്ടിരിക്കുന്നത്. ഈ ശവശരീരത്തിൽ വൈറസിന്റെ ജീവനുള്ള അംശങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രോഗാണുക്കൾ ഉരുകുന്ന മഞ്ഞിലൂടെ പുറത്തു വന്ന് പുതി പകർച്ചവ്യാധിക്ക് കാരണമാകുമെന്ന ഭയമാണ് ലോങ്യെർബൈനിലെ അധികാരികളെ മരണം നിരോധിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
ശെരിക്കും ഈ പട്ടണത്തിൽ മരണത്തെയല്ല നിരോധിച്ചത് മറിച്ച് ശവസംസ്ക്കാരത്തെയാണ് നിരോധിച്ചത്. 1950 മുതൽ ലോങ്യെർബൈനിലെ സെമിത്തേരിയിൽ പുതിയ ശവസംസ്കാരങ്ങൾ അനുവദിച്ചിട്ടില്ല. നിയമപരമായി മരണത്തെ നിരോധിക്കുന്നതിനു പകരം, അവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ടെന്നത് സത്യമാണ്.

മരണയാത്ര

മാരകരോഗികളായി ഡോക്ടർമാർ കണക്കാക്കുന്നവരെ, അവരുടെ അവസ്ഥ വഷളാകുന്നതിന് മുമ്പ് നോർവീജിയൻ വൻകരയിലേക്ക് വിമാനമാർഗം കൊണ്ടുപോകും. അവരുടെ അന്ത്യകർമങ്ങളും ശവസംസ്കാരവും പട്ടണത്തിന് പുറത്താകും നടത്തുക. ലോങ്യേർബൈനിൽ ആരെങ്കിലും അപ്രതീക്ഷിതമായി മരിച്ചാൽ, ആ ശരീരം എത്രയും പെട്ടെന്ന് എയർലിഫ്റ്റ് ചെയ്ത് നോർവേയിലെവിടെയെങ്കിലും കൊണ്ടുപോയി ദഹിപ്പിക്കുകയോ അടക്കുകയോ ചെയ്യുന്നു. ലോങിയർബൈനിൽ പ്രായമായവർക്കും രോഗികൾക്കുമുള്ള ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. അതുകൊണ്ടു, ഗർഭിണികളെ പ്രസവത്തിന് മൂന്നാഴ്ച മുൻപ് തന്നെ പ്രധാന നഗരത്തിലേക്ക് മാറ്റാറുണ്ട്.

Summary: Longyearbyen, a small Arctic town in Norway, has an unusual law where dying is practically forbidden. The town’s permafrost prevents bodies from decomposing, preserving viruses and bacteria for decades.

 

WhatsApp Channel Banner

Latest updates

US-ഇറാൻ യുദ്ധം കനക്കുന്നു: ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും അങ്ങോട്ട് യാത്ര തിരിക്കാൻ ഒരുങ്ങുന്നവർക്കുമായി വിദേശകാര്യ മന്ത്രാലയം അടിയന്തര സുരക്ഷാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാനിൽ അസ്ഥിരതയും...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം മാസങ്ങളോളം...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കുടകിൽ...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ചെന്താമരയ്ക്ക് തൂക്കുകയർ!: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച്...

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് (53) പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അയൽവാസിയായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അപൂർവ്വങ്ങളിൽ...

DON'T MISS

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ഡെലിവറി സ്ഥിരീകരണമെന്ന പേരിൽ വീട്ടിലേക്ക് കയറാൻ ശ്രമം; അമ്മയുടെ...

ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video). ഒരു യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ഏജന്റ്,...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...