Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും ബോട്ടും കൂട്ടിയിടിച്ച് അപകടം: 14 മരണം; 24...

ഗ്രീക്ക് കോസ്റ്റ്ഗാർഡ് കപ്പലും ബോട്ടും കൂട്ടിയിടിച്ച് അപകടം: 14 മരണം; 24 പേരെ രക്ഷിച്ചു | Boat accident

🎙️ Latest Podcast

ഏഥൻസ്: തുർക്കി തീരത്തോട് ചേർന്നുള്ള ചിയോസ് കടലിടുക്കിൽ വെച്ച് കുടിയേറ്റക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ടും കോസ്റ്റ് ഗാർഡ് കപ്പലും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടകരമായ രീതിയിൽ സഞ്ചരിച്ച ബോട്ടിനെ പിന്തുടരുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.(Boat accident in Greek coast, 14 dead)

പ്രാഥമികമായി 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിലും തിരച്ചിലിനൊടുവിൽ 10 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 14 ആയി.  24 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴ് കുട്ടികളും ഒരു ഗർഭിണിയും രണ്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ഹെലികോപ്റ്ററുകളും നാല് കോസ്റ്റ് ഗാർഡ് കപ്പലുകളും സ്വകാര്യ ബോട്ടുകളും ഉപയോഗിച്ച് കടലിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് മെഡിറ്ററേനിയൻ കടൽ ഉപയോഗിക്കുന്നവർ നേരിടുന്ന വലിയ ഭീഷണിയാണ് ഈ അപകടം വീണ്ടും ചർച്ചയാക്കുന്നത്. യുഎൻ കണക്കുകൾ പ്രകാരം 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ മാത്രം ഏകദേശം 33,000 കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.