HomeWorldചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം: ഭൂമിയോട് അടുത്തു, നാളെ പുലർച്ചെ...

ചരിത്രം കുറിച്ച് ആർട്ടെമിസ് II സംഘം: ഭൂമിയോട് അടുത്തു, നാളെ പുലർച്ചെ ഭൂമിയിൽ ഇറങ്ങും | Artemis II

ന്യൂയോർക്ക്: നീണ്ട കാത്തിരിപ്പിനൊടുവിൽ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ അരികിലെത്തിച്ച നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കി യാത്രികർ ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.37-ന് പേടകം ഭൂമിയിൽ തൊടും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്തസമുദ്രത്തിലാണ് ‘ഒറയോൺ ഇന്റഗ്രിറ്റി’ എന്ന യാത്രാ പേടകം ലാൻഡ് ചെയ്യുക.(Artemis II crew makes history, Close to Earth)

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനിറ്റ് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടും. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിലെ കടുത്ത താപനിലയെ പ്രതിരോധിച്ചുള്ള ഇറക്കം ദൗത്യത്തിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗമാണ്.

കടലിൽ ഇറങ്ങുന്ന പേടകത്തെയും നാല് യാത്രികരെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി മുർത്ത എന്ന അത്യാധുനിക കപ്പൽ സജ്ജമാണ്. പേടകത്തിൽ നിന്നും പുറത്തെടുക്കുന്ന സഞ്ചാരികളെ ആദ്യം കപ്പലിൽ വെച്ച് പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം ഇവരെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലേക്ക് മാറ്റും.

54 വർഷത്തിന് ശേഷം നടന്ന മനുഷ്യ ചാന്ദ്ര ദൗത്യം നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഭൂമിയിൽ നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന ലോക റെക്കോർഡ് ഇതോടെ ആർട്ടെമിസ്-2 സംഘം സ്വന്തം പേരിലാക്കി. ചന്ദ്രന്റെ അത്യപൂർവ്വമായ ചിത്രങ്ങൾ പകർത്തിയ സംഘം, ഭാവിയിലെ മനുഷ്യവാസത്തിനുള്ള സാധ്യതകൾ തേടിയുള്ള പഠനങ്ങളിലും നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

WhatsApp Channel Banner

Latest updates

ഹാൻഡിലെന്ന് കരുതി പിടിച്ചത് വിമാനത്തിൻ്റെ എമർജൻസി ഡോറിൽ: വ്യവസായിയുടെ...

സൂറത്ത്: വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അടിയന്തിര വാതിൽ തുറന്ന വ്യവസായി അറസ്റ്റിൽ. സൂറത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്....

‘തിരഞ്ഞെടുപ്പ് റാലികൾ നടത്തുക മാത്രമല്ല, ജനങ്ങളോട് മറുപടി പറയാനും...

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 25-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. തിരഞ്ഞെടുപ്പ് റാലികൾ നടത്തുക...

‘ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്’: വൈദ്യുതി പ്രതിസന്ധിയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(CM VD Satheesan On Power Crisis In...

‘രാമക്ഷേത്രത്തിലെ തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും...

പ്രയാഗ്‌രാജ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുക തട്ടിയെടുത്തെെന്ന ആരോപണത്തിൽ അതൃപ്തി രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും സാധിക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു....

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: മലപ്പുറം...

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് പിടിയിലായത്.(Malappuram Man Arrested In...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...