HomeWorldപട്ടിണി മൂലം പിഞ്ചുകുഞ്ഞുങ്ങൾ മരിക്കുന്നു: കടം വീട്ടാൻ മക്കളെ വിൽക്കാൻ തയ്യാറായി...

പട്ടിണി മൂലം പിഞ്ചുകുഞ്ഞുങ്ങൾ മരിക്കുന്നു: കടം വീട്ടാൻ മക്കളെ വിൽക്കാൻ തയ്യാറായി മാതാപിതാക്കൾ; അഫ്ഗാനിസ്ഥാനിൽ നിന്ന് നടുക്കുന്ന റിപ്പോർട്ട് | Afghanistan poverty and famine crisis

ചഗ്ചരൻ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയുടെ ആസ്ഥാനമായ ചഗ്ചരനിലെ പൊടിപിടിച്ച ചത്വരത്തിൽ പുലർച്ചെ തന്നെ നൂറുകണക്കിന് പുരുഷന്മാർ ഒത്തുകൂടും. വഴിയരികിൽ അവർ കാത്തുനിൽക്കുന്നത് ഏതെങ്കിലും ഒരു ജോലിക്കാരനെ തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്. അന്ന് തങ്ങളുടെ കുടുംബം പട്ടിണി കിടക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്നത്തെ ആ കാത്തുനിൽപ്പാണ്. എന്നാൽ, അവിടെയെത്തുന്ന ഭൂരിഭാഗം പേർക്കും നിരാശരായി മടങ്ങേണ്ടി വരുന്നു.(Afghanistan poverty and famine crisis, Parents To Sell Young Daughters To Save Family From Starvation)

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ നാലിൽ മൂന്ന് ആളുകളും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ ദാരിദ്ര്യത്തിലാണ്. രാജ്യത്തെ ജനസംഖ്യയുടെ പത്തിലൊന്നിലധികം വരുന്ന 47 ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലാണ്. ഇതിൽ ഏറ്റവും ദയനീയമായ അവസ്ഥയിലുള്ള പ്രവിശ്യകളിലൊന്നാണ് ഘോർ. ജോലിയില്ലായ്മയും കടുത്ത പട്ടിണിയും കാരണം മാതാപിതാക്കൾ എടുക്കേണ്ടി വരുന്ന കഠിനമായ തീരുമാനങ്ങളുടെ നടുക്കുന്ന വിവരങ്ങളാണ് ബി.ബി.സി പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.

തന്റെ അഞ്ച് വയസ്സുകാരിയായ മകൾക്ക് രോഗംബാധിച്ചപ്പോൾ ചികിത്സിക്കാൻ പണമില്ലാതെ ഒരു പിതാവിന് കുട്ടിയെ ഒരു ബന്ധുവിന് വിൽക്കേണ്ടി വന്നു. 2,00,000 അഫ്ഗാനി തുകയ്ക്കാണ് കുട്ടിയെ വിറ്റത്. നിലവിൽ ചികിത്സയ്ക്കുള്ള പണം മാത്രം വാങ്ങി കുട്ടിയെ ഒപ്പം നിർത്തിയിരിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷം ബാക്കി തുക ലഭിക്കുന്നതോടെ ഈ കുഞ്ഞിനെ അവർക്ക് കൈമാറണം. ഇരട്ടപ്പെൺകുട്ടികളെ വീട്ടുജോലിക്കോ വിവാഹത്തിനോ വിൽക്കാൻ തയ്യാറായി നിൽക്കുകയാണ് മറ്റൊരു പിതാവ്. ഒരു മകളെ വിറ്റാൽ കിട്ടുന്ന പണം കൊണ്ട് ബാക്കി കുടുംബത്തെ നാല് വർഷമെങ്കിലും പട്ടിണിയില്ലാതെ നോക്കാമെന്നാണ് ഈ പിതാവ് കണ്ണീരോടെ പറയുന്നത്.

പ്രദേശത്തെ ശ്മശാനങ്ങളിൽ മുതിർന്നവരുടെ കല്ലറകളേക്കാൾ ഇരട്ടിയിലധികമാണ് കുട്ടികളുടെ ചെറിയ കല്ലറകൾ. കൃത്യമായ രേഖകളില്ലെങ്കിലും പട്ടിണി മൂലമുള്ള ശിശു മരണം പ്രദേശത്ത് ഭയങ്കരമായി വർദ്ധിച്ചുവെന്ന് പ്രാദേശിക നേതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ചഗ്ചരനിലെ പ്രധാന പ്രവിശ്യാ ആശുപത്രിയിലെ നവജാതശിശു വിഭാഗം കുഞ്ഞുങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു ബെഡിൽ തന്നെ രണ്ട് കുഞ്ഞുങ്ങളെ വരെ കിടത്തിയിരിക്കുന്നു. പ്രസവകാലത്ത് അമ്മമാർക്ക് കഞ്ഞിയോ ഭക്ഷണമോ ലഭിക്കാത്തതിനാൽ ഭാരക്കുറവോടെയും ശ്വാസതടസ്സത്തോടെയുമാണ് കുട്ടികൾ ജനിക്കുന്നത്. ഇവിടെ ദിവസേന മൂന്ന് കുഞ്ഞുങ്ങൾ വരെ മരിക്കാറുണ്ടെന്നും ഇപ്പോൾ തങ്ങൾക്ക് അത് കണ്ട് ശീലമായിക്കഴിഞ്ഞെന്നും നഴ്സ് പറയുന്നു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളോ എം.ആർ.ഐ സ്കാനിംഗ് നടത്താനുള്ള ആധുനിക സൌകര്യങ്ങളോ ഇല്ല. പലപ്പോഴും പണക്കാരായ കുടുംബങ്ങൾ ബാക്കി വെച്ചുപോകുന്ന മരുന്നുകളാണ് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് നൽകാറുള്ളത്. ചികിത്സാച്ചെലവ് താങ്ങാനാകാതെ പലരും കുട്ടികളെ പൂർണ്ണമായി ഭേദമാകുന്നതിന് മുൻപ് തന്നെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ്.

2021-ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വലിയ തോതിലുള്ള സാമ്പത്തിക-ഭക്ഷണ സഹായങ്ങൾ നിലച്ചതാണ് ഇപ്പോഴത്തെ പട്ടിണിക്ക് പ്രധാന കാരണം. കഴിഞ്ഞ വർഷം അമേരിക്ക തങ്ങളുടെ മുഴുവൻ സഹായങ്ങളും നിർലാത്തി. യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളും സഹായങ്ങൾ വെട്ടിക്കുറച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് വിദേശ സഹായങ്ങളിൽ 70 ശതമാനത്തോളം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ജോലിക്കും താലിബാൻ ഏർപ്പെടുത്തിയ കടുത്ത വിലക്കുകളാണ് അന്താരാഷ്ട്ര ഏജൻസികളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ദീർഘകാല പദ്ധതികൾ വരും മുൻപ് എത്രയോ ജീവനുകൾ പട്ടിണി കൊണ്ട് ഇല്ലാതാകുമെന്ന ഭീതിയിലാണ് രാജ്യം.

Story Summary

A devastating BBC report from Ghor province in Afghanistan highlights severe starvation and record poverty levels, forcing parents to make unbearable choices like selling young daughters for medical treatments or family survival. With over 10% of the population on the brink of famine, internal hospital systems are collapsing due to a drastic 70% cut in foreign aid, a direct consequence of the Taliban government’s restrictive policies against women.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...