Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി: തിരിച്ചടിയേകി ട്രംപിൻ്റെ പുതിയ നീക്കം...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി: തിരിച്ചടിയേകി ട്രംപിൻ്റെ പുതിയ നീക്കം | Trump

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചു. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന അന്യായമായ സബ്‌സിഡികൾ അമേരിക്കൻ ആഭ്യന്തര നിർമ്മാതാക്കളെ തകർക്കുന്നു എന്ന വാദമുയർത്തിയാണ് ഈ കടുത്ത നടപടി.(126% tariff on Indian solar products, Trump’s move)

ഇന്ത്യയ്ക്ക് 126%, ഇന്തോനേഷ്യയ്ക്ക് 86% മുതൽ 143% വരെ, ലാവോസിന് 81% എന്നിങ്ങനെയാണ് പുതുക്കിയ നികുതി നിരക്കുകൾ. ചൈനീസ് കമ്പനികൾ നികുതി വെട്ടിക്കാനായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി ഉൽപ്പന്നങ്ങൾ അമേരിക്കയിലെത്തിക്കുന്നുവെന്ന പരാതി ശക്തമാണ്. നേരത്തെ വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നികുതി കൂട്ടിയതോടെയാണ് നിർമ്മാതാക്കൾ ഇന്ത്യയെ പ്രധാന താവളമാക്കിയത്.

2024-ൽ ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതി 79.2 കോടി ഡോളറിലെത്തി. 2022-നെ അപേക്ഷിച്ച് ഒൻപത് മടങ്ങ് വർദ്ധനവാണിത്. അമേരിക്കൻ നീക്കം ഇന്ത്യൻ സോളാർ കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവുണ്ടാക്കി. എങ്കിലും, ഈ നികുതി സോളാർ ‘സെല്ലുകൾക്ക്’ മാത്രമാണെന്നും പൂർണ്ണരൂപത്തിലുള്ള പാനലുകളെ ബാധിക്കില്ലെന്നുമുള്ള റിപ്പോർട്ടുകൾ വന്നു. ഈ മാസം ആദ്യം ഇന്ത്യയുമായി വ്യാപാര കരാറിൽ ഒപ്പിട്ടിട്ടും സോളാർ മേഖലയിൽ ഇത്ര കടുത്ത നടപടി സ്വീകരിച്ചത് വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.