HomeWorldതായ്‌വാനെ വട്ടമിട്ട് ചൈനീസ് നാവികസേന: കടലിടുക്കിൽ 6 യുദ്ധക്കപ്പലുകൾ | Chinese...

തായ്‌വാനെ വട്ടമിട്ട് ചൈനീസ് നാവികസേന: കടലിടുക്കിൽ 6 യുദ്ധക്കപ്പലുകൾ | Chinese Navy

തായ്‌പേയ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ തായ്‌വാൻ സമുദ്രപരിധിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. ചൊവ്വാഴ്ച രാവിലെ ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം തായ്‌വാന് ചുറ്റും ആറ് ചൈനീസ് നാവിക കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം എട്ട് കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിരുന്നു.(Chinese Navy encircles Taiwan, 6 warships in the strait)

തായ്‌വാന്റെ സായുധ സേന ചൈനീസ് കപ്പലുകളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇത്തവണ ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച എട്ട് കപ്പലുകൾ തായ്‌വാൻ കടലിടുക്കിൽ എത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ചയും ആറ് കപ്പലുകൾ നിശ്ചിത പരിധിയിൽ തുടരുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷത്തിന് ഇത് ഭീഷണിയാണെന്ന് തായ്‌പേയ് കുറ്റപ്പെടുത്തി.

Clickable Info Box