HomeNationalവന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്; ഹൗറ - കാമാഖ്യ സർവീസ്...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്; ഹൗറ – കാമാഖ്യ സർവീസ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും | Vande Bharat Sleeper

മാൽഡ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും (Vande Bharat Sleeper). പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നും അസമിലെ കാമാഖ്യയിലേക്കുമാണ് (ഗുവാഹത്തി) ആദ്യ സർവീസ്. രാത്രികാല യാത്രകൾക്ക് പ്രീമിയം സൗകര്യങ്ങളും വേഗതയും ഉറപ്പാക്കുന്ന രീതിയിലാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബംഗാളിലെ മാൽഡ ടൗണിൽ വെച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നത്.

പതിനാറ് കോച്ചുകളുള്ള ട്രെയിനിൽ 823 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഹൗറയിൽ നിന്ന് വൈകുന്നേരം 6:20-ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 8:20-ന് കാമാഖ്യയിലെത്തും. വെറും 14 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുന്ന ഈ ട്രെയിൻ ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ സർവീസായി മാറും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഉണ്ടാവുക. 3-ടയർ എസിയിൽ ഹൗറ മുതൽ കാമാഖ്യ വരെ 2,299 രൂപയാണ് ടിക്കറ്റ് നിരക്ക്. 2-ടയറിന് 2,970 രൂപയും ഫസ്റ്റ് എസിക്ക് 3,640 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ‘കവച്’ സാങ്കേതികവിദ്യ, സിസിടിവി നിരീക്ഷണം, ഓട്ടോമാറ്റിക് ഡോറുകൾ എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്‌ലറ്റുകൾ, ഹോട്ട് വാട്ടർ ഷവർ (ഫസ്റ്റ് ക്ലാസിൽ), വൈഫൈ, മെച്ചപ്പെട്ട ബെർത്ത് സൗകര്യങ്ങൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കൂടാതെ, യാത്രക്കാർക്ക് പ്രാദേശിക രുചികളിലുള്ള ഭക്ഷണവും ലഭ്യമാക്കും. ഹൗറയിൽ നിന്ന് പുറപ്പെടുമ്പോൾ ബംഗാളി വിഭവങ്ങളും കാമാഖ്യയിൽ നിന്ന് പുറപ്പെടുമ്പോൾ അസമീസ് വിഭവങ്ങളും വിളമ്പുമെന്ന് റെയിൽവേ അറിയിച്ചു.

Prime Minister Narendra Modi is set to flag off India’s first Vande Bharat sleeper train today, connecting Howrah in West Bengal to Kamakhya in Assam. This fully air-conditioned overnight train completes the journey in a record 14 hours and features advanced amenities like the KAVACH safety system, bio-vacuum toilets, and hot water showers in the first-class coach. With a maximum speed of 160 kmph, the train aims to provide a premium and faster travel experience for long-distance passengers.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...