Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeTaste Of Timesതലശ്ശേരിക്കാരുടെ നെയ്യ് പത്താൽ അഥവാ നെയ്യ് പത്തിരി | Ghee Pathiri

തലശ്ശേരിക്കാരുടെ നെയ്യ് പത്താൽ അഥവാ നെയ്യ് പത്തിരി | Ghee Pathiri

🎙️ Latest Podcast

തലശ്ശേരിയിലെ രുചികരമായ ഒരു സ്പെഷ്യാലിറ്റി വിഭവമാണ് നെയ് പത്തിരി അല്ലെങ്കിൽ പൊരിച്ച പത്തിരി എന്നും അറിയപ്പെടുന്ന നെയ്യ് പത്താൽ (Ghee Pathiri). പരമ്പരാഗതമായി അരി കുതിർത്ത് പൊടിച്ച്, തേങ്ങാപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവത്തിന് നാടൻ അരിപ്പൊടി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കുന്ന രീതിയുമുണ്ട്. പ്രഭാതഭക്ഷണത്തിനോ, ചായയോടൊപ്പം ലഘുഭക്ഷണമായോ അത്താഴത്തിനോ ഈ വിഭവം കഴിക്കാം.

പുട്ടുപൊടി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ നെയ്യ് പത്തിരി വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ
പുട്ട് പൊടി – 11/2 കപ്പ്
ചൂട് വെള്ളം – 1 1/2 കപ്പ് +കുഴയ്ക്കാൻ ആവശ്യമുള്ള വെള്ളം
ചിരവിയ തേങ്ങ – 1/3 കപ്പ്
ചെറിയ ഉള്ളി – 6
ജീരകം – 1 ടീസ്പൂൺ
ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പുട്ട് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി 1 1/2കപ്പ് ചൂട് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.
തേങ്ങയും ചെറിയഉള്ളിയും ജീരകവും വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക. ഇനി ചൂട് വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന പുട്ട് പൊടി സ്പൂൺ വച്ച് ഇളക്കി ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച് അരച്ച തേങ്ങയും ചേർത്ത് കുഴച്ചെടുക്കുക. മാവിനെ ചെറിയ ഉരുളകളാക്കി വയ്ക്കുക.
ചീന ചട്ടിയിൽ എണ്ണ ചൂടാക്കുക. ഒരു പ്ലാസ്റ്റിക് പേപ്പർ അഥവാ സിപ്പർ ലോക്ക് ബാഗിൽ എണ്ണ തേച്ച് കൈയിലും എണ്ണ തേച്ച് മാവിന്റെ ഓരോ ഉരുളകൾ എണ്ണ തേച്ച പ്ലാസ്റ്റിക് കവർ അഥവാ സിപ്പർ ലോക് ബാഗിന് മേലെ വച്ച് കൈ വെള്ള കൊണ്ട് കട്ടിയായി തന്നെ പരത്തി എടുക്കുക.
ചൂടായ എണ്ണയിൽ ഇത് പൊരിച്ചെടുക്കുക തിരിച്ചും മറിച്ചും ഇട്ട് വേവിക്കാം. നല്ല സൂപ്പർ നെയ്യ് പത്തിരി തയാർ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.