Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeCrimeപയ്യന്നൂരിലെ വീട് ആക്രമണം: 2 DYFI പ്രവർത്തകർ അറസ്റ്റിൽ | DYFI

പയ്യന്നൂരിലെ വീട് ആക്രമണം: 2 DYFI പ്രവർത്തകർ അറസ്റ്റിൽ | DYFI

🎙️ Latest Podcast

കണ്ണൂർ: പയ്യന്നൂരിൽ സി‌പി‌എം പ്രവർത്തകനായ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് ഡി‌വൈ‌എഫ്‌ഐ നേതാക്കളെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്.(House attack in Payyanur, 2 DYFI activists arrested)

തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പയ്യന്നൂർ സ്വദേശി പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്ത അക്രമിസംഘം, വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.