മെക്സിക്കോയിലെ ജാലിസ്‌കോയിൽ ഒരു നിഗൂഢ വ്യക്തിയോ സംഘമോ നടത്തുന്ന 'സ്വയം പ്രഖ്യാപിത നീതി' ചർച്ചയാകുന്നു. 'ലാഗോസ് ഡി മോറെനോയിലെ ബാറ്റ്മാൻ' എന്ന് സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ വ്യക്തി, മോട്ടോർസൈക്കിൾ മോഷണക്കുറ്റം ആരോപിച്ച് യുവാക്കളെ തൂണുകളിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടുകയാണ് ചെയ്യുന്നത്. കള്ളനെന്ന് എഴുതിയ ബോർഡുകൾക്ക് സമീപം കെട്ടിയിട്ട നിലയിൽ യുവാക്കളെ കണ്ടെത്തിയതോടെയാണ് സംഭവം വൈറലായത്....
ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ (FDNY) ഒരു പ്രൊബേഷണറി ഫയർഫൈറ്റർ തന്റെ പരിശീലന ദിവസത്തെ അവിസ്മരണീയമായൊരു വിവാഹാഭ്യർത്ഥനയുടെ വേദിയാക്കി മാറ്റി. റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ നടന്ന 'ഫാമിലി ഡേ' ആഘോഷത്തിനിടെയായിരുന്നു ജെയ്‌സൺ റാൽഫ് എന്ന ഉദ്യോഗസ്ഥൻ തന്റെ കാമുകി ഡാസിയ മൂറിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു മാതൃകാ രക്ഷാപ്രവർത്തനത്തിൽ...
ഷെൻഷെൻ: കയ്യിൽ കിട്ടിയ തീപ്പൊരി കൊണ്ട് അഞ്ചുവയസ്സുകാരൻ കളിച്ച കളി വരുത്തിവെച്ചത് ലക്ഷങ്ങളുടെ വൻ സാമ്പത്തിക നഷ്ടം (China boy burns workshop). ചൈനയിൽ വീടിനുള്ളിലെ വർക്ക്‌ഷോപ്പിന് കുട്ടി തീയിട്ടതിനെ തുടർന്ന് മുപ്പതോളം വിലകൂടിയ സ്മാർട്ട്‌ഫോണുകളാണ് കത്തിയമർന്നത്. എന്നാൽ, തന്റെ ബിസിനസിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നിട്ടും, ഇത്രയും വലിയൊരു ബാധ്യതയ്ക്ക് കാരണക്കാരനായ മകനോട് ഒട്ടും...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത ഒരു ഔദ്യോഗിക ചടങ്ങിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് (Tamil Nadu CM Vijay). ഒമ്പത് മാസം ഗർഭിണിയായ ഉദ്യോഗാർഥിക്ക് നിയമന ഉത്തരവ് കൈമാറുന്നതിനായി വേദിയിൽ നിന്ന് നേരിട്ട് സദസ്സിലേക്ക് ഇറങ്ങിയ മുഖ്യമന്ത്രിയുടെ നടപടി ശ്രദ്ധ നേടുകയാണ്.
തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിലേക്ക്...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ആശംസകൾ പ്രവഹിക്കുകയായിരുന്നു. രാഷ്ട്രീയ അതിരുകൾ ഭേദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, എം.കെ. സ്റ്റാലിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. എന്നാൽ ഇതിനിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചത് രാഹുൽ ഗാന്ധിയും ബിജെപി മന്ത്രി കിരൺ റിജിജുവും തമ്മിലുള്ള...
പാലക്കാട്: തുണി ഉണക്കാനിട്ട അയയിൽ നിന്ന് വൈദ്യുതി പ്രവഹിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലത്തൂർ തെന്നിലാപുരം സ്വദേശി ശാരദയാണ് മരിച്ചത്. ജൂലൈ 24-നായിരുന്നു അപകടം...