Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

timeskerala

ശബരിമല സ്വർണ്ണക്കൊള്ള കേസ് : A പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു, പുറത്തിറങ്ങാനാവില്ല, അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ പ്രതികാരമെന്ന് തന്ത്രി, S ജയശ്രീക്ക് മുൻ‌കൂർ ജാമ്യം നൽകി സുപ്രീംകോടതി, വിമർശനം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അതേസമയം, തനിക്കെതിരായ പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ജാമ്യ ഉത്തരവിലെ തന്ത്രിയുടെ വാദങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവതീ പ്രവേശന വിഷയത്തിൽ ആചാരലംഘനത്തെ എതിർത്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ...

എപ്‌സ്റ്റീൻ ഫയലുകൾ: അറസ്റ്റിലായ ആൻഡ്രൂ രാജകുമാരനെ വിട്ടയച്ചു; അന്വേഷണം തുടരുമെന്ന് പോലീസ് | Prince Andrew Released After Arrest

ലണ്ടൻ: ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ സഹോദരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സറെ (66) പോലീസ് വിട്ടയച്ചു (Prince Andrew Released After Arrest). ഏകദേശം 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. പൊതുപദവി ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ ആരോപണത്തിലാണ് ആൻഡ്രൂവിനെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ...

പകൽ ബ്യൂട്ടി പാർലർ ഉടമ, രാത്രി ‘മാഡം സെഹർ’; ലോറൻസ് ബിഷ്ണോയി സംഘത്തിലെ ‘ലേഡി ഡോൺ’ പിടിയിൽ | Lawrence Bishnoi Gang Lady Don Neha Arrested

ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി - ഹാഷിം ബാബ ഗുണ്ടാസംഘങ്ങൾക്കായി മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്ന 'ലേഡി ഡോൺ' ഖുസ്‌നുമ അൻസാരി (നേഹ) ഡൽഹിയിൽ പിടിയിലായി (Lawrence Bishnoi Gang Lady Don Neha Arrested). പകൽ സമയം വടക്കുകിഴക്കൻ ഡൽഹിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന നേഹ, രാത്രികാലങ്ങളിൽ ഗുണ്ടാസംഘത്തിന്റെ ലഹരി ഇടപാടുകൾ നിയന്ത്രിച്ചിരുന്നതിനാലാണ് 'മാഡം സെഹർ'...

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി | Mankada moral policing murder

മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മലപ്പുറം ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. മങ്കട കൂട്ടിൽ സ്വദേശി കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിനാണ് വർഷങ്ങൾക്ക് ശേഷം വിധി വരുന്നത്.(Mankada moral policing murder case, Court sentences...

‘വിശ്വാസികളെല്ലാം വർഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല’: SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF | SFI

കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ്. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.(It is not right to create the impression that...

റഫാൽ കരാറിനെതിരെയുള്ള വിമർശനങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ല; ഇന്ത്യ കൂടുതൽ കരുത്തയാകുമെന്ന് ഇമ്മാനുവൽ മാക്രോൺ | Emmanuel Macron India Rafale Deal Defence

ന്യൂഡൽഹി: ഇന്ത്യയുമായി ഒപ്പിടാൻ പോകുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ കരാറിനെതിരെയുള്ള വിമർശനങ്ങളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (Emmanuel Macron India Rafale Deal Defence). ഈ കൂറ്റൻ പ്രതിരോധ കരാർ ഇന്ത്യയെ കൂടുതൽ കരുത്തയാക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും...

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് മേധാവി പാകിസ്ഥാന്റെ കെണിയിൽ വീണെന്ന് മുൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഒഫീഷ്യൽ | Bangladesh T20 World Cup Boycott

ധാക്ക: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്നുകൊണ്ടിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്തായ സംഭവത്തിൽ നാടകീയ വെളിപ്പെടുത്തലുകൾ ( Bangladesh T20 World Cup Boycott). സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം പാകിസ്ഥാന്റെ കെണിയിൽ വീണതു കൊണ്ടാണെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മുൻ സിഇഒ സയ്യിദ്...

ടിവിയുടെ ശബ്ദം കുറയ്ക്കാൻ പറഞ്ഞു: ആന്ധ്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു | Wife stabs husband

അമരാവതി: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഭാര്യയുടെ കുത്തേറ്റ എസി മെക്കാനിക്കായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്.(Wife stabs husband to death in Andhra Pradesh after being told to turn down TV volume) വീട്ടിൽ...

‘ഉഷയ്ക്ക് സർജറി നടത്തിയത് ഡോക്ടർ ഷാഹിദ, പുറത്ത് പറയരുത് എന്ന് പറഞ്ഞിട്ടില്ല, അന്വേഷണത്തിന് നാലംഗ സമിതി’: വണ്ടാനത്തെ ചികിത്സാ വീഴ്ചയിൽ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാറും സൂപ്രണ്ട് ഡോ. ഹരികുമാറും രംഗത്ത്. ആരോപണവിധേയയായ ഡോ. ലളിതാംബികയല്ല, മറിച്ച് ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് അധികൃതർ വെളിപ്പെടുത്തി. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ജോലി ചെയ്യുന്നത്.(Youth Congress protests...

പ്രശസ്ത സംവിധായകൻ എം.എം. ബെയ്ഗ് അന്തരിച്ചു; മൃതദേഹം മുംബൈയിലെ വസതിയിൽ അഴുകിയ നിലയിൽ | Veteran Filmmaker MM Baig Found Dead

മുംബൈ: എൺപതുകളിലെ പ്രശസ്ത ബാലതാരമായിരുന്ന ബേബി ഗുഡുവിന്റെ പിതാവും മുതിർന്ന ബോളിവുഡ് സംവിധായകനുമായ എം.എം. ബെയ്ഗിനെ (76) മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Veteran Filmmaker MM Baig Found Dead). അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുള്ള വസതിയിൽ തനിച്ചായിരുന്നു താമസം. കുറച്ചുദിവസമായി വീടിന് പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം...
- Advertisement -spot_img

Latest News

‘അസ്ഥാനത്തുള്ളത്, അനുചിതം’: ട്രംപിൻ്റെ അധിക്ഷേപ പോസ്റ്റിൽ ഇന്ത്യ; ‘മഹത്തായ രാജ്യ’മെന്ന് തിരുത്തി US എംബസി | Trump

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ...
- Advertisement -spot_img