Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala

timeskerala

ആയത്തുള്ള അലി ഖമേനിയുടെ വധം: ഇറാനെ നയിക്കാൻ മുജ്തബ ഖമേനി? തിരിച്ചടി നിമിഷങ്ങൾക്കകമെന്ന് രാജ്യം, ഇസ്രായേലിൽ മിസൈൽ സൈറണുകൾ, ആളുകൾ ബോംബ് ഷെൽട്ടറുകളിലേക്ക്, ഇന്ത്യയിലെ ഷിയാ വിഭാഗങ്ങളിൽ കനത്ത പ്രതിഷേധം | Ayatollah...

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. ഇസ്രായേലിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇതോടെ മധ്യ ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും മിസൈൽ സൈറണുകൾ മുഴങ്ങി. ദശലക്ഷക്കണക്കിന് ആളുകളെ സുരക്ഷിതമായ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.(Assassination of...

‘പരമോന്നത സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു’: ഖമേനിയുടെ മരണ വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് അവതാരകൻ | Khamenei

ടെഹ്‌റാൻ: മുപ്പത്തിയഞ്ചു വർഷം ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ദിശ നിർണ്ണയിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം അതീവ വികാരാധീനമായാണ് ഇറാൻ ലോകത്തെ അറിയിച്ചത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകൻ തത്സമയ സംപ്രേഷണത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖമേനിയുടെ 'രക്തസാക്ഷിത്വം' പ്രഖ്യാപിച്ചത്.(Anchor breaks down in tears while reading news of Khamenei's...

ഇറാൻ ഭരണകൂടത്തിൻ്റെ നട്ടെല്ലൊടിച്ച് US-ഇസ്രയേൽ സഖ്യം: ഖമേനിക്ക് പിന്നാലെ 7 പ്രതിരോധ മേധാവികളും കൊല്ലപ്പെട്ടു | US-Israeli alliance

ടെഹ്‌റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന സൈനിക നീക്കവുമായി അമേരിക്കയും ഇസ്രയേലും. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന്റെ പ്രതിരോധം നിയന്ത്രിച്ചിരുന്ന ഏഴ് സുപ്രധാന സൈനിക മേധാവികളെയും വധിച്ചതായി ഇസ്രയേൽ സൈന്യം (IDF) അവകാശപ്പെട്ടു. ഇതിൽ പ്രധാനികളായ അലി ഷംഖാനി, മുഹമ്മദ് പാക്‌പോർ എന്നിവരുടെ...

യുദ്ധം വ്യാപിക്കുന്നു: ബുർജ് അൽ അറബിൽ ഡ്രോൺ ആക്രമണം, തീപിടിത്തം | Burj Al Arab

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം യുഎഇയുടെ ഹൃദയഭാഗത്തേക്ക് വ്യാപിക്കുന്നു. ദുബായിലെ വിശ്വപ്രസിദ്ധമായ ബുർജ് അൽ അറബ് ഹോട്ടൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ എന്നിവിടങ്ങളിൽ ഇറാന്റെ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപവും സ്ഫോടനമുണ്ടായതായാണ് വിവരം.(Dubai airport, Burj Al Arab...

‘എൻ്റെ കോച്ചിന് അവിടെ നിന്ന് ഓടി മാറേണ്ടി വന്നു’: നടുക്കുന്ന അനുഭവം പങ്കുവച്ച് PV സിന്ധു | US, Israel – Iran clash

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള കായിക താരങ്ങളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് വളരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു, താൻ നേരിട്ട ഭീതിജനകമായ അനുഭവങ്ങൾ എക്സിലൂടെ പങ്കുവെച്ചു. താനുള്ള ഇടത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായതായും സാഹചര്യം വിവരണാതീതമാണെന്നും താരം വെളിപ്പെടുത്തി.(PV Sindhu stuck in Dubai as airport...

‘ഇറാൻ്റെ മോചനത്തിനുള്ള സമയം, ട്രംപിന് നന്ദി: ഖമേനിയുടെ കൊലയിൽ റെസ പഹ്ലവി | Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്‌നീമും ഫാർസും റിപ്പോർട്ട് ചെയ്തു.(Time for...

ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്: ഇറാനെ നയിക്കാൻ ഖമേനിയുടെ മകൻ ? നന്ദിയറിയിച്ച് റെസ പഹ്ലവി, തിരിച്ചടി ഉടനെന്ന് ഇറാൻ, 7 പ്രതിരോധ മേധാവികളെയും കൊലപ്പെടുത്തിയെന്ന്...

ടെഹ്‌റാൻ: ഇറാന്റെ അധികാരകേന്ദ്രമായിരുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി, പ്രതിരോധ മന്ത്രി, മറ്റ് ഉന്നത...

‘ഇവർ മനുഷ്യ വംശത്തിൻ്റെ ശത്രുക്കളാണ്’: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് M സ്വരാജ് | America and Israel

തിരുവനന്തപുരം: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതി മാനവികതയ്ക്ക് തന്നെ ഭീഷണിയാണെന്നും ലോകം വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(These are enemies of humanity, M Swaraj lashes out at America and...

ലോകം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലോ?: രാജ്യാന്തര ശക്തികൾ ചേരിതിരിയുന്നു; പശ്ചിമേഷ്യയിൽ തീമഴ | World War III

ന്യൂഡൽഹി: ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയിലായി. പതിറ്റാണ്ടുകൾക്ക് ശേഷം ലോകരാജ്യങ്ങൾ രണ്ട് വ്യക്തമായ സൈനിക ചേരികളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം വെറുമൊരു പ്രാദേശിക യുദ്ധമല്ലെന്നും അത് ആഗോള തലത്തിലേക്ക് പടരുമെന്നുമുള്ള ആശങ്കകൾ ശക്തമാകുന്നു.(Is the world on the brink of...

‘ഞങ്ങളെ ഒന്ന് നാട്ടിലെത്തിക്കാമോ?’: അബുദാബിയിൽ കുടുങ്ങിയ ജോണി ബെയർസ്റ്റോ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സഹായം തേടുന്നു | Jonny Bairstow

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം യുഎഇയിലേക്കും വ്യാപിച്ചതോടെ അബുദാബിയിൽ കുടുങ്ങിക്കിടക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കായി സഹായം അഭ്യർത്ഥിച്ച് പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ അടിയന്തര അപേക്ഷ നടത്തിയത്.(Jonny Bairstow, stranded in Abu Dhabi with Team England, seeks help from...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു: ഇന്നലെ മാത്രം ആംബുലൻസ് സഹായം തേടിയത് 23 പേർ | Snakebite

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ,...
- Advertisement -spot_img