Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

timeskerala

‘വേട്ടയാടൽ, പാർട്ടിക്ക് അകത്തും പുറത്തും കലാപം ഉണ്ടാക്കാനുള്ള ഗൂഢലക്ഷ്യം’: EP ജയരാജൻ | EP Jayarajan on ED Raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകൾ സിപിഐഎമ്മിന് അകത്തും പുറത്തും ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് മുതിർന്ന പാർട്ടി നേതാവ് ഇ.പി. ജയരാജൻ. ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിൽ ബി ജെ പിക്കും കോൺഗ്രസിനും വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.(EP Jayarajan on ED...

‘വിശ്വസിക്കാൻ കൊള്ളാത്തവരാണ് ED, സിപിഎം പ്രതിഷേധം പൊതുമുതൽ നശിപ്പിക്കാൻ’: മന്ത്രി K മുരളീധരൻ | K Muraleedharan Slams CPIM

കോഴിക്കോട്: ഇ ഡി വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മന്ത്രി കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇഡി നടത്തുന്ന റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത ഏജൻസിയാണെന്നും, നാളെ വേണമെങ്കിൽ അവർ സെക്രട്ടേറിയറ്റിലും കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan Slams CPIM Protests Over ED Raid ) ഇഡി റെയ്ഡിന്റെ...

പിണറായിയുടെ വസതിക്ക് മുന്നിൽ വൻ സംഘർഷം: മുതിർന്ന CPIM നേതാക്കളടക്കം പ്രതിഷേധിക്കുന്നു, കേന്ദ്രസേനയ്ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് പ്രവർത്തകർ | Clashes Outside Pinarayi Vijayan Residence

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നാലെ കേരളത്തിൽ വൻ ക്രമസമാധാന തകർച്ചയും സംഘർഷവും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടക വസതിക്ക് മുന്നിൽ സിപിഐഎം പ്രവർത്തകരും പോലീസും കേന്ദ്രസേനയും തമ്മിൽ വൻ സംഘർഷമുണ്ടായി.(Clashes Outside Pinarayi Vijayan Residence...

‘സംഘപരിവാറിന് ചൂട്ട് കത്തിക്കുകയാണ് കോൺഗ്രസ്’: എം. സ്വരാജ് | M Swaraj Criticizes Congress

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ റെയ്ഡുകളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എം. സ്വരാജ്. കേരളത്തിൽ കോൺഗ്രസുകാർ അധഃപതിച്ചിരിക്കുകയാണെന്നും കേന്ദ്രത്തിലെ സംഘപരിവാർ ഭരണകൂടത്തിന് കേരളത്തിൽ ചൂട്ടു കത്തിച്ചുകൊടുക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(M Swaraj Criticizes Congress Over ED Raid On...

‘ഈ ചെങ്കൊടിയെ ഒന്ന് തൊട്ടുനോക്കൂ, കാത്തിരുന്ന് കാണാം അതിൻ്റെ ഫലം’: AA റഹീം എം.പി | AA Rahim MP Slams ED Raid

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എ.എ. റഹീം എം.പി. എന്നാൽ ഇ ഡിയെ വേട്ടയ്ക്കിറക്കിയ സംഘപരിവാർ ശക്തികൾക്ക് ഒടുവിൽ നിരാശപ്പെട്ട് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(AA Rahim MP Slams ED Raid...

‘കേസ് അന്വേഷണം എങ്ങനെ വേട്ടയാകും? റെയ്ഡ് ഹൈക്കോടതി തീരുമാനപ്രകാരം’: V മുരളീധരൻ | V Muraleedharan MLA

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന പരിശോധനകൾ പൂർണ്ണമായും ഹൈക്കോടതി തീരുമാനപ്രകാരമാണെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. കോടതി അനുമതിയോടെ നടക്കുന്ന ഇത്തരം കൃത്യമായ കേസ് അന്വേഷണങ്ങളെ എങ്ങനെയാണ് 'രാഷ്ട്രീയ വേട്ടയാടൽ' എന്ന് വിളിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.(V Muraleedharan MLA Defends...

‘കേന്ദ്ര ഏജൻസികളെ ലജ്ജയില്ലാതെ ആയുധമാക്കുന്നു, ചില കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊള്ളത്തരമെന്ന് തെളിഞ്ഞു’: പിണറായിക്ക് പിന്തുണയുമായി MK സ്റ്റാലിൻ | MK Stalin Condemns ED Raid

ചെന്നൈ: പ്രതിപക്ഷ നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.(MK...

‘കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്’: ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ | Mathew Kuzhalnadan Hits Out At CPIM

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദം സിപിഐഎമ്മിന്റെ തായ്‌വേര് ഇളക്കിയ കേസാണെന്ന് മാത്യു കുഴൽനാടൻ. കേരളം അറിഞ്ഞാൽ വരും ദിവസങ്ങളിൽ ഞെട്ടുന്ന ഒരുപാട് അതീവ രഹസ്യവിവരങ്ങൾ ഈ കള്ളപ്പണ ഇടപാടിൽ ഇനിയും പുറത്തുവരാനുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.(Mathew Kuzhalnadan Hits Out At CPIM Over ED Raid Reasserts PV Initials Belong...

വിമാനയാത്രക്കാർക്ക് തിരിച്ചടി: ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും | Air India And IndiGo

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാർക്ക് തിരിച്ചടിയായി പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും ആഭ്യന്തര സർവീസുകൾ വെട്ടിച്ചുരുക്കുന്നു. ജൂൺ 1 മുതൽ അടുത്ത 90 ദിവസത്തേക്കാണ് സർവീസുകളിൽ കുറവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവും സ്കൂൾ അവധിക്കാലത്തിന് ശേഷമുള്ള യാത്രക്കാരുടെ കുറവുമാണ് ഈ അടിയന്തര നീക്കത്തിന് പിന്നിലെന്ന് റിപ്പോർട്ട് ചെയ്തു.(Air India...

‘ED റെയ്ഡിന് പിന്നിൽ വലിയ ഗൂഢാലോചന’: ആഞ്ഞടിച്ച് KN ബാലഗോപാലും MB രാജേഷും | MB Rajesh Alleges BJP Congress Deal

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിൽ കോൺഗ്രസ്-ബിജെപി അപവിത്ര കൂട്ടുകെട്ടാണെന്ന് പരസ്യമായി ആരോപിച്ച് എം.ബി. രാജേഷ്. റെയ്ഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(MB Rajesh Alleges BJP Congress Deal In ED Raid...
- Advertisement -spot_img

Latest News

‘ആരോഗ്യമേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നു’: ആരോഗ്യ മന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി കാലങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ആശുപത്രികളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും...
- Advertisement -spot_img