Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

timeskerala

അധിക്ഷേപങ്ങൾക്കെതിരെ നിയമ പോരാട്ടമെന്ന് എച്ച്. സലാം | H Salam

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയ എൻ.ഡി.എ സ്ഥാനാർത്ഥിക്കും ബിജെപി നേതാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എച്ച്. സലാം. മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.(H Salam says he will consider legal battle against insults) ബിജെപി നേതാക്കൾക്ക് പുറമെ യു.ഡി.എഫ് സ്ഥാനാർത്ഥിയും തന്നെയും പാർട്ടി പ്രവർത്തകരെയും...

‘ഇന്ത്യയെപ്പോലെ കരുതലില്ല’: എണ്ണ പ്രതിസന്ധിയിൽ രാജ്യത്തിൻ്റെ വീഴ്ച സമ്മതിച്ച് പാക് മന്ത്രി | Fuel crisis

ഇസ്ലാമാബാദ്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ നയങ്ങളെ പുകഴ്ത്തി പാകിസ്താൻ. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നത് പാകിസ്താനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയെപ്പോലെ തന്ത്രപരമായ എണ്ണശേഖരം ഇല്ലാത്തതാണ് തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി മുസാദിക് മാലിക്...

ക്ഷേത്രോത്സവത്തിനിടെ സംഘർഷം: ജാമ്യാപേക്ഷ തള്ളിയതോടെ BJP കൗൺസിലർ ഒളിവിൽ | BJP

തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ഒളിവിൽ പോയി. കേസിൽ ഒന്നാം പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന് പോലീസ് അറിയിച്ചു. (Clashes during temple festival, BJP councilor goes into hiding after bail plea rejected) വാഴോട്ടുകോണം...

ടോൾ പ്ലാസകളിൽ ഇനി കാത്തുനിൽപ്പില്ല: രാജ്യത്തെ ആദ്യ ബാരിയർ രഹിത ടോൾ സൂറത്തിൽ പ്രവർത്തനം ആരംഭിച്ചു | Toll Plaza

സൂറത്ത്: മുംബൈ - ഡൽഹി ദേശീയ പാതയിൽ വാഹനങ്ങൾക്ക് നിർത്താതെ കടന്നുപോകാൻ സാധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാരിയർ രഹിത ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചു. ഗുജറാത്തിലെ സൂറത്തിനും ബറൂച്ചിനുമിടയിലുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഫെബ്രുവരി 2 മുതൽ നടന്ന പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഇപ്പോൾ ഇത് പൂർണ്ണതോതിൽ സജ്ജമായത്.(Mumbai-Delhi National...

കൊടും ചൂടിൽ നിന്ന് ആശ്വാസം: വരും ദിവസങ്ങളിലും മഴ ലഭിക്കും, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് | Rain

തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ വരും ദിവസങ്ങളിലും തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Relief from the scorching heat, Rain expected in the coming days, yellow alert...

‘തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആന, ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് ആദ്യമായാണ്’: ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആനയെക്കുറിച്ച് ഉടമ, ആനയെ പൂർണ്ണമായും തളച്ചു | Elephant

എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This is the first time this elephant has caused trouble like this, says Owner, the elephant...

പേരാമ്പ്രയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലേറ് | Ambulance

കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലുകൾ തകർന്നു. (Stones pelted at ambulance carrying patient in Perambra) പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറുണ്ടായെങ്കിലും രോഗിയെ സുരക്ഷിതമായി മെഡിക്കൽ കോളേജിൽ...

വ്യാജ പാസ്‌പോർട്ടിൽ ‘ഹംസ’യായി തുർക്കിയിൽ താമസം: സലിം ദോലയെ കുടുക്കിയത് റെഡ് കോർണർ നോട്ടീസ് | Salim Dola

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നാടുകടത്തിയ 59-കാരനായ രാജ്യാന്തര മയക്കുമരുന്ന് കടത്ത് സൂത്രധാരൻ മുഹമ്മദ് സലിം ദോല, തുർക്കിയിൽ ഒളിവിൽ കഴിഞ്ഞിരുന്നത് 'ഹംസ' എന്ന വ്യാജ പേരിലെന്ന് റിപ്പോർട്ട്. തന്നെ തിരിച്ചറിയാതിരിക്കാൻ ഹംസ എന്ന പേരിലുള്ള ബൾഗേറിയൻ പാസ്‌പോർട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ പാസ്‌പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.(Dawood's aide Salim...

ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം: കോളേജ് മാനേജ്‌മെന്റിനെതിരെ ദുരൂഹത ആരോപിച്ച് ആദിത്യൻ്റെ കുടുംബം, അധ്യാപകൻ കുറ്റപ്പെടുത്തിയെന്നും ആരോപണം | Nursing student

തിരുവനന്തപുരം : ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ വിദ്യാർത്ഥി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് കോളേജ് അധികൃതരുടെ വാദം.(Death of nursing student in Bengaluru, family alleges...

കൊച്ചിയിലെ ലഹരിവേട്ട: കെവിൻ്റെ ഇടപാടുകാരിൽ സിനിമാക്കാരും ഡോക്ടർമാരും; വലവിരിച്ച് പോലീസ് | Drug bust

കൊച്ചി: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ കെവിൻ ബി. മാത്യുവിന്റെ ഇടപാടുകാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമ മേഖലയിലുള്ളവരും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് സൂചന. തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിൻ വൻകിട ഡീലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Drug bust in Kochi, Kevin's clients include film stars...
- Advertisement -spot_img

Latest News

കൊച്ചി സെക്സ് റാക്കറ്റ്: പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ പ്രത്യേക ‘കച്ചവട ശൃംഖല’; ബിലാലിനെ റിമാൻഡ് ചെയ്തു, കൂടുതൽ അറസ്റ്റിന് സാധ്യത | Kochi sex racket Bilal remanded

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് (Kochi sex racket Bilal remanded). കേസിൽ കഴിഞ്ഞദിവസം...
- Advertisement -spot_img