തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ കയ്യാങ്കളി രൂക്ഷമായത് പ്രദേശത്ത് വലിയ അസ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചു.
യുവതി യുവാവിനെ മർദ്ദിക്കുന്നതും ഇതിനിടെ യുവാവ് നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...