അമരാവതി: ആന്ധ്രാപ്രദേശിലെ ലിംഗാപുരത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ യുവതിയെയും കാമുകനെയും ഗുണ്ടാസംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു (Amravati Crime News). ലിംഗാപുരം സ്വദേശി ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്പ, കാമുകൻ നാഗസുധീർ, 11 അംഗ ക്വട്ടേഷൻ സംഘം എന്നിവരെ പോലീസ് പിടികൂടിയത്.
ഈശ്വർ റെഡ്ഡിയും ശില്പയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ്...
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നു (Kerala Snakebite Incidents). ഞായറാഴ്ച (ഏപ്രിൽ 26) മാത്രം സംസ്ഥാനത്ത് 16 പേർക്കാണ് പാമ്പുകടിയേറ്റത്. കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക ഇന്ന് മരണപ്പെടുകയും ചെയ്തു.
കണ്ണൂർ, പട്ടുവം സ്വദേശിനി നബീസ (60) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച വീട്ടുപരിസരത്ത് വെച്ചാണ് ഇവർക്ക് പാമ്പുകടിയേറ്റത്....
കൊച്ചി: കടവന്ത്രയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി (Kochi Police Custody Escape). ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് വടക്കൻ പറവൂരിൽ വെച്ച് പോലീസ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ പത്തനംതിട്ട പഴകുളം സ്വദേശിയായ റസൽ എന്ന പ്രതിക്കായി പോലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
മജിസ്‌ട്രേറ്റിന് മുന്നിൽ...
ദാതിയ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ 15 വയസ്സുകാരിയെ അയൽവാസി വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ചു (Madhya Pradesh Crime). പെൺകുട്ടിയുടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു അക്രമം. സംഭവത്തിൽ പ്രതിയായ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ സമയത്താണ് അയൽവാസി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാൾ...
ന്യൂഡൽഹി: രാത്രിയിലുണ്ടായ ബഹളത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ ഹെഡ് കോൺസ്റ്റബിൾ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തു (Delhi Police Shooting). സംഭവത്തിൽ ബീഹാർ സ്വദേശിയായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെഡ് കോൺസ്റ്റബിൾ നീരജാണ് വെടിവെപ്പ് നടത്തിയത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവമുണ്ടായത്.
ജാഫർപുർ കലനിലെ പ്രധാന...
കല്പറ്റ: വയനാട് ജില്ലയിലെ കൈതപ്പൊയിലിലുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 23 പാചകവാതക സിലിണ്ടറുകൾ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു (Wayanad Gas Cylinder Seizure). ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. വിവിധ കമ്പനികളുടേതാണ് പിടിച്ചെടുത്ത സിലിണ്ടറുകൾ.
ജില്ലയിലെ മാനന്തവാടി, കല്പറ്റ, വൈത്തിരി,...
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ നീലം (36) പിടിയിലായി (Mother Kills Daughter). ബിഹാർ മധുബാനി സ്വദേശിനിയായ ഇവർ ഭർത്താവിനൊപ്പം ധീരജ് നഗറിലാണ് താമസം. വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ മൃതദേഹം ഓടയിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
തനിക്ക് ആറ് പെൺമക്കളുണ്ടെന്നും കടുത്ത ദാരിദ്ര്യം കാരണം...
നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി...
കൊച്ചി: കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കവർച്ചാ കേസ് പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു (Kochi Police Custody Escape). പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കവർച്ചാ കേസുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ നിയമനടപടികൾക്കായി ഹാജരാക്കാൻ എത്തിച്ചതായിരുന്നു. മജിസ്‌ട്രേറ്റിന്റെ വസതിക്ക്...
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സെലീന (42) മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു (Kayamkulam Snakebite Death). സെലീനയ്ക്ക് ആന്റി വെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ മനഃപൂർവ്വമായ കാലതാമസം വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പാമ്പ് കടിയേറ്റ ഉടൻ സെലീനയെ ആശുപത്രിയിൽ...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...