Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Kerala

FCRA ഭേദഗതി: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ BJP | FCRA

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. (FCRA Amendment, BJP to talk to Christian missionaries ) നിയമസഭാ തിരഞ്ഞെടുപ്പ്...

‘കേരളത്തിൻ്റെ ആരോഗ്യ മേഖല തകർന്നു, ഇടുക്കിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലുമില്ല, മോദി പിണറായിയെ നിയന്ത്രിക്കുന്നു’: രാഹുൽ ഗാന്ധി | Rahul Gandhi

ഇടുക്കി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടുക്കിയിലെ കട്ടപ്പനയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ് ഇപ്പോൾ ഇടതുപക്ഷമല്ലാതായി മാറിയെന്നും ബിജെപിയെപ്പോലെ ഒരു കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Kerala's health sector has collapsed, says Rahul Gandhi in Idukki) ഇടുക്കിയുടെ വികസന മുരടിപ്പിനെ...

‘കൊട്ടാരക്കര കോട്ടയാക്കിയ എന്നെ CPM ഒതുക്കി, വോട്ട് പിടിക്കാൻ മാത്രം വേണം, സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രി’: അയിഷ പോറ്റി | CPM

കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിനും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ പാർട്ടിയുടെ കോട്ടയാക്കി മാറ്റിയ തന്നെ പാർട്ടി ഒതുക്കിയെന്നും ഇതിന് പിന്നിൽ മന്ത്രി ബാലഗോപാലിന് കൃത്യമായ പങ്കുണ്ടെന്നും അവർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു അയിഷ പോറ്റിയുടെ വെളിപ്പെടുത്തലുകൾ.(CPM has confined me, minister behind cyber-attack, says Aisha...

‘മോദി ദൈവത്തെപ്പോലും മറന്നു, അമ്പലങ്ങൾ കയറി ഇറങ്ങുന്നയാൾ ശബരിമലയെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല’: രാഹുൽ ഗാന്ധി | PM Modi

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത് പോലെയാണ് മോദിയെ ട്രംപ് നിയന്ത്രിക്കുന്നതെന്നും രാഹുൽ...

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ എളുപ്പവഴികൾ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് ഇപ്പോൾ ഓൺലൈനായി ലളിതമായി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴിയോ 'ecinet' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ താഴെ പറയുന്ന മൂന്ന് രീതികളിൽ വിവരങ്ങൾ തേടാവുന്നതാണ്.(Assembly elections, Is your name in the voter list? Easy...

ചൂടിന് ആശ്വാസമായി വേനൽ മഴ: കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിലും വേനൽ മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the heat, Yellow alert in 5 districts of Kerala...

6 വയസുകാരന് നേരെയുള്ള രണ്ടാനച്ഛൻ്റെ ക്രൂരത: ബാലാവകാശ കമ്മീഷൻ കേസെടുത്തു; റിപ്പോർട്ട് തേടി | Stepfather

കാസർഗോഡ്: ആറുവയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കമ്മീഷൻ അടിയന്തരമായി ആവശ്യപ്പെട്ടു.(Child Rights Commission registers case of stepfather's cruelty towards 6-year-old boy, seeks report) പ്രതിയായ ഷൗക്കത്തലി കുട്ടിയെ അതിക്രൂരമായ രീതിയിലാണ് പീഡിപ്പിച്ചത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം കുട്ടിയുടെ...

‘അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ’: TP രാമകൃഷ്ണൻ | TP Ramakrishnan

കോഴിക്കോട്: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇടത് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. യുഡിഎഫിന്റെ പരാതി കള്ളപ്രചാരവേലയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് കൃത്യമായ വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Ready to correct any mistakes in announcement, says TP Ramakrishnan) വാഹനങ്ങളിലെ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു....

സ്ത്രീവിരുദ്ധ പരാമർശം: രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാ മോർച്ച | Ramesh Pisharody

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പോലീസിൽ പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി നടത്തിയ പ്രതികരണമാണ് വിവാദത്തിന് കാരണമായത്.(Misogynistic remarks, Mahila Morcha files complaint against Ramesh Pisharody) പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം...

‘ഡൽഹിയിലും ചർച്ചകൾ നടക്കും, ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ച് കൊണ്ടേ FCRA ബിൽ അവതരിപ്പിക്കൂ’: രാജീവ് ചന്ദ്രശേഖർ | FCRA

തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ ബില്ല് അവതരിപ്പിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഡൽഹിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും സഭകളുടെ ആശങ്ക കണക്കിലെടുത്താണ് ബില്ല് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(Will Introduce FCRA Bill only after addressing...
- Advertisement -spot_img

Latest News

എൽഡിഎഫ് 90-ൽ അധികം സീറ്റുകളോടെ ഭരണത്തുടർച്ച നേടും; യുഡിഎഫ് വിജയം വെറും വ്യാമോഹം: എം.വി. ഗോവിന്ദൻ | MV Govindan Press Meet Election Analysis

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Press Meet Election...
- Advertisement -spot_img