Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

Kerala

‘ശബരിമല സ്വർണ്ണക്കൊള്ള വിവാദം തീർന്നിട്ടില്ല, ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോൾ തീരും, പല കാര്യങ്ങളിലും യു ടേണടിച്ച സർക്കാരാണിത്’: രാജീവ് ചന്ദ്രശേഖർ | Sabarimala

എറണാകുളം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി ജയിലിലാകുമ്പോൾ മാത്രമേ ഈ വിഷയം അവസാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. (Sabarimala gold theft controversy is not over, says Rajeev Chandrasekhar) പല കാര്യങ്ങളിലും യുടേൺ അടിച്ച സർക്കാരാണിത്....

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി നാളെ | Antony Raju

തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് നാളത്തെ നിർണ്ണായക വിധി.(Evidence corruption case, Verdict on Antony Raju's appeal tomorrow) കോടതി...

‘സംസ്ഥാന സർക്കാർ നിലപാട് തിരുത്തണം’: ശബരിമല യുവതീ പ്രവേശനത്തിൽ NSS | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് എൻ.എസ്.എസ്. മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (State government should correct its stand, NSS on Sabarimala women's entry) വിഷയത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായോ രാഷ്ട്രീയവുമായോ...

കൊല്ലത്ത് വീണ്ടും ‘തീ തുപ്പുന്ന’ വാഹനങ്ങൾ: ഇത്തവണ ക്യാമ്പസിനുള്ളിൽ അഭ്യാസപ്രകടനം, അന്വേഷണം തുടങ്ങി MVD | Fire

കൊല്ലം: വിവാഹ ചടങ്ങിലെ നിയമവിരുദ്ധ വാഹന പ്രദർശനം വിവാദമായതിന് പിന്നാലെ, ചവറയിലെ എൻജിനീയറിങ് കോളേജിലും തീ തുപ്പുന്ന കാറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനം. ചവറയിലെ കോളേജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള പ്രകടനം നടന്നത്.(Fire coming out of cars in demonstration in Kollam) വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഓട്ടോ...

രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ | Raju Abraham

പത്തനംതിട്ട: അഴിമതി ആരോപണത്തെത്തുടർന്ന് നടപടി നേരിട്ട നേതാവിനെ ലോക്കൽ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തിൽ പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Posters against Raju Abraham in Thiruvalla) 'സേവ് സി.പി.ഐ.എം' എന്ന പേരിലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്കൽ സെക്രട്ടറിയായി പ്രകാശ് ബാബുവിനെ നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങൾക്ക്...

‘ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, ഇപ്പോൾ കിട്ടിത്തുടങ്ങി’; ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി | Mammootty

കൊച്ചി: തനിക്ക് കുറേക്കാലമായി ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് തിരികെ ലഭിച്ചു തുടങ്ങിയെന്നും വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി (Mammootty). കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുന്നതുമാണ് മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് താൻ ഒരാൾക്ക് നൽകിയ...

‘പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും’: KC വേണുഗോപാൽ | Prem Kumar

തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close, says KC Venugopal) പ്രേംകുമാറിനെ യുഡിഎഫ് ചേർത്തുനിർത്തും. നടൻ ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് "കാത്തിരുന്ന് കാണാം" എന്നായിരുന്നു...

ആദ്യ ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി രാഹുൽ മാങ്കൂട്ടത്തിൽ: 4 മണി വരെ അഗസ്ത്യ ഗസ്റ്റ് ഹൗസിൽ | Rahul Mamkootathil

തിരുവനന്തപുരം: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. അഗസ്ത്യ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികളുടെ ഭാഗമായാണ് ഈ നടപടി.(Rahul Mamkootathil appears for questioning in first rape case) രാഹുൽ സമർപ്പിച്ച...

MV ഗോവിന്ദന് വയോധികൻ പെൻഷൻ പണം നൽകിയ സംഭവം: നിർണ്ണായക വെളിപ്പെടുത്തൽ | MV Govindan

കോഴിക്കോട്: സിപിഎം വികസന മുന്നേറ്റ ജാഥയ്ക്കിടെ എം.വി. ഗോവിന്ദന് വയോധികൻ പെൻഷൻ തുക കൈമാറിയ സംഭവം വ്യാജമാണെന്ന വെളിപ്പെടുത്തലുമായി വയോധികൻ തന്നെ രംഗത്ത്. താൻ സ്വമേധയാ പണം നൽകിയതല്ലെന്നും ചിലർ നിർബന്ധിച്ച് സ്റ്റേജിൽ കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് വിവരം.(Incident where an elderly man gave pension money...

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം | Jayan Cherthala

തിരുവനന്തപുരം: പ്രേംകുമാറിന് പിന്നാലെ നടൻ ജയൻ ചേർത്തലയും കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജയൻ ചേർത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.(Actor Jayan Cherthala to join Congress? Discussions held with KC Venugopal) നിലവിൽ സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജയൻ ചേർത്തലയുടെ മാറ്റം ഇടത് ക്യാമ്പിന് അപ്രതീക്ഷിത തിരിച്ചടിയാകും....
- Advertisement -spot_img

Latest News

വെടിനിർത്തലിനിടെ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഏഴ് മരണം | Israel Lebanon Conflict

ബെയ്റൂട്ട്: വെടിനിർത്തൽ നിലനിൽക്കെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Israel Lebanon Conflict). ആക്രമണത്തിന്...
- Advertisement -spot_img