തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കോടതി നടപടി ആരംഭിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.(Sexual assault case, Court accepts charge sheet against PT Kunju Muhammed in file)
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയായിരുന്നു...
ഇടുക്കി: പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ വേദിയിലെ തിക്കിലും തിരക്കിലും ബഹളത്തിലും അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ പലതവണ ബഹളം തുടർന്നതോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹം പ്രസംഗം തുടർന്നത്.(VD Satheesan expresses dissatisfaction with the commotion at the Puthuyuga Yatra venue in Adimali)
ഇടുക്കിയിലെ...
കോഴിക്കോട്:എഴുത്തുകാരൻ വി.ആർ. സുധീഷ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (4) മുമ്പാകെയാണ് ഇന്നു രാവിലെ ഇവർ ഹാജരായത്.(Defamation case, MA Shahanas appears in court)
കേസിൽ നേരത്തെ കോടതി ഷഹനാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണ വേളയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് കോടതി വാറണ്ട്...
കോഴിക്കോട്: വലിയങ്ങാടിയിൽ നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് പാളി തകർന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മേലേക്കാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 5 തൊഴിലാളികളെ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇക്കൂട്ടത്തിൽ 3 പേർക്ക് ആണ് ജീവൻ നഷ്ടമായത്. (Concrete collapses, Accident in Kozhikode)
ജബ്ബാര്‍, അഷ്റഫ്,...
കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഷ ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Government should be ready to admit its shortcomings, KC Venugopal visits Usha)
ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുത്തെങ്കിലും ഉഷ...
കോഴിക്കോട്: നാദാപുരം-പെരിങ്ങത്തൂർ സംസ്ഥാന പാതയിലെ ചേറ്റു വെട്ടിയിൽ കാട്ടുപന്നി കാറിനടിയിൽ കുടുങ്ങിയതിനെത്തുടർന്ന് യാത്രക്കാരായ കുടുംബം മണിക്കൂറുകളോളം ആശങ്കയിലായി. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.(Wild boar gets stuck under car, Family trapped)
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പത്തോളം വരുന്ന കാട്ടുപന്നിക്കൂട്ടത്തിന് ഇടയിലേക്ക് കാർ അകപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു വലിയ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പദ്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. നേരത്തെ വട്ടിയൂർക്കാവിൽ പദ്മജയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും, സ്വന്തം തട്ടകമായ തൃശൂരിൽ തന്നെ മത്സരിക്കാനാണ് പാർട്ടി നിർദ്ദേശമെന്നാണറിയുന്നത്.(Will Padmaja Venugopal contest for BJP in Thrissur?)
പാർട്ടിയിൽ നിന്ന് ഔദ്യോഗിക നിർദ്ദേശം ലഭിച്ചിട്ടില്ലെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ തൃശൂരിൽ...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കേരളത്തിൽ ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊച്ചി തൃക്കാക്കരയിൽ ബിജെപി മധ്യമേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(BJP will come to power in Kerala this time, says Kiren...
കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി' കാണാൻ തനിക്ക് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇഷ്ടമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar says he doesn't want to watch The Kerala Story 2)
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ കത്രിക വയറ്റിലിരുന്ന് ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു.(Usha's family demands compensation for medical malpractice at Vandanam Medical College)
ഉപകരണം വയറ്റിൽ കുടുങ്ങിയതിനെത്തുടർന്ന് ഉഷ ദീർഘകാലം കഠിനമായ വേദന...
തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ അക്രമം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെയാണ് (70) ഒരു സംഘം വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ...