Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kerala

വോട്ടെടുപ്പിന് മുൻപ് വർക്കലയിൽ സംഘർഷം: CPM – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി | Voting

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.(Clashes in Varkala before voting, CPM - Congress workers clash) റോഡിന് കുറുകെ കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ തിരഞ്ഞെടുപ്പ്...

വോട്ടിന് നോട്ട് ആരോപണം: തിരഞ്ഞെടുപ്പ് ദിവസം വെട്ടിലായി BJP; രാഷ്ട്രീയ പോര് മുറുകുന്നു | BJP

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് കോഴ ആരോപണം. എൻഡിഎ സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നൽകിയെന്ന വിവാദം വോട്ടെടുപ്പ് ദിവസവും സജീവ ചർച്ചയാക്കാൻ യുഡിഎഫും എൽഡിഎഫും തീരുമാനിച്ചതോടെ രാഷ്ട്രീയ പോര് കടുത്തു.(Allegation of bribing for votes, BJP loses ground on election day, political battle...

കേരളം ഇന്ന് പോർക്കളം: 140 മണ്ഡലങ്ങളിൽ ജനവിധി തേടി 883 സ്ഥാനാർത്ഥികൾ, മോക്ക് പോളിംഗ് ആരംഭിച്ചു | Assembly elections

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായി.(Assembly elections, 883 candidates seeking votes...

സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യം നൽകാതെ കോടതി: വോട്ട് ചെയ്യാൻ സാധിക്കില്ല | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല. ഇയാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും.(Court denies interim bail to director Ranjith, He will not be able...

‘മോശം ആംഗ്യം കാണിച്ചിട്ടില്ല’: ശോഭ സുരേന്ദ്രൻ്റെ ആരോപണം തള്ളി കോൺഗ്രസ് പ്രവർത്തകർ | Sobha Surendran

പാലക്കാട്: കണ്ണാടിയിൽ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രനെതിരെ കോൺഗ്രസ്. തങ്ങൾ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.(No bad gesture, Congress workers reject Sobha Surendran's allegations) പണം നൽകുന്നത് കണ്ടപ്പോൾ അത് വീഡിയോയിൽ പകർത്തുക മാത്രമാണ് ചെയ്തത്. കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള ജാള്യത മറയ്ക്കാനാണ്...

‘തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണം’: ശോഭാ സുരേന്ദ്രനെതിരെ സണ്ണി ജോസഫ് | Sobha Surendran

തിരുവനന്തപുരം: പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ടിന് പണം നൽകുന്ന ഉത്തരേന്ത്യൻ രീതി കേരളത്തിൽ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ തന്നെ കേസെടുക്കാൻ മതിയായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Election Commission should take strict action,...

‘തെളിവുണ്ടെങ്കിൽ പോലീസിൽ പരാതി നൽകട്ടെ, ആരോപണം പച്ചക്കള്ളം’: രാജീവ് ചന്ദ്രശേഖർ | LDF

തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉണ്ടായ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.(The allegation is a blatant lie, Rajeev Chandrasekhar against LDF ) എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ എൽഡിഎഫ് പരാതി നൽകുകയും പോലീസിന്...

‘ഹീനമായ രാഷ്ട്രീയ പ്രചാരണം, നിയമപരമായി നേരിടും’: VD സതീശൻ | BJP

കൊച്ചി: വോട്ടർമാർക്ക് പണവും സാരിയും കിറ്റുകളും നൽകി സ്വാധീനിക്കാൻ ബിജെപി നടത്തുന്ന നീക്കം ഹീനമായ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നത് അതീവ ഗുരുതരമാണെന്നും സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ബിജെപി ഒഴുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Vicious political campaign, will be dealt legally, VD...

‘പണം നൽകി പാലക്കാടിനെയോ പാലക്കാട്ടെ വോട്ടിനെയോ വാങ്ങാൻ കഴിയില്ല’: ഷാഫി പറമ്പിൽ | Votes

പാലക്കാട്: വോട്ടർമാർക്ക് പണം നൽകി ജയിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും പാലക്കാട്ടെ ജനങ്ങൾ ആത്മാഭിമാനം പണയം വെക്കില്ലെന്നും ഷാഫി പറമ്പിൽ എംപി. വടക്കേ ഇന്ത്യയിൽ ശീലിച്ച പരീക്ഷണങ്ങൾ പാലക്കാട് നടക്കില്ലെന്ന് ബിജെപി മനസ്സിലാക്കണം. നേരായ മാർഗ്ഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ബിജെപി പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.(You can't buy Palakkad or Palakkad...

‘തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമം, കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യും’: ശോഭാ സുരേന്ദ്രൻ | Sobha Surendran

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം 'ഉണ്ടയില്ലാ വെടികൾ' കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Attempt to hunt by preparing a script, says Sobha Surendran ) താൻ...
- Advertisement -spot_img

Latest News

ബീഹാറിൽ അഞ്ചുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ | Bihar School Boy Murder

ജഹാനാബാദ്: ബീഹാറിലെ ജഹാനാബാദിൽ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് പോലീസിൽ പ്രതി പിടിയിൽ (Bihar School Boy Murder). സ്കൂൾ കാന്റീനിലെ...
- Advertisement -spot_img