HomeKerala Assembly Election 2026തിരുവനന്തപുരത്ത് പോളിങ് ശതമാനം ഉയർന്നു, വോട്ടുകൾ കുറഞ്ഞു; അഴിച്ചുപണിയിൽ വലഞ്ഞ് രാഷ്ട്രീയ...

തിരുവനന്തപുരത്ത് പോളിങ് ശതമാനം ഉയർന്നു, വോട്ടുകൾ കുറഞ്ഞു; അഴിച്ചുപണിയിൽ വലഞ്ഞ് രാഷ്ട്രീയ പാർട്ടികൾ | Trivandrum Polling Percentage 2026

തിരുവനന്തപുരം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്കുകൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ മുന്നണികൾ ആശയക്കുഴപ്പത്തിൽ (Trivandrum Polling Percentage 2026). മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ 10 മുതൽ 14 ശതമാനം വരെ വർദ്ധനവ് പല മണ്ഡലങ്ങളിലും ദൃശ്യമാണെങ്കിലും, രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് എൽ.ഡി.എഫും യു.ഡി.എഫും.

ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം വോട്ടുകളുടെ എണ്ണത്തിൽ ആയിരക്കണക്കിന് വോട്ടിന്റെ കുറവുണ്ട്.

പാറശ്ശാലയാണ് ഏറ്റവും കൂടുതൽ വോട്ടുകൾ കുറഞ്ഞ മണ്ഡലം (10,320 വോട്ടുകൾ). നെയ്യാറ്റിൻകരയിൽ 8,534 വോട്ടുകളുടെ കുറവുണ്ട്. കഴക്കൂട്ടത്ത് 8,243 വോട്ടുകളുടെ കുറവും, തിരുവനന്തപുരത്ത് 8,098 വോട്ടുകളുടെ കുറവും രേഖപ്പെടുത്തി. അതേസമയം , കടുത്ത ത്രികോണ മത്സരം നേമത്ത് ഇവിടെ 7,265 വോട്ടുകൾ കുറഞ്ഞു.

വോട്ടർ പട്ടികയിൽ നടത്തിയ വൻതോതിലുള്ള ശുദ്ധീകരണമാണ് (Purging of Voter List) ഈ മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരട്ട വോട്ടുകളും മരിച്ചവരുടെ വോട്ടുകളും പട്ടികയിൽ നിന്ന് നീക്കം ചെയ്തതോടെ ആകെ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ഇതോടെയാണ് പോളിങ് ശതമാനത്തിൽ വർദ്ധനവ് പ്രകടമായത്. എന്നാൽ അർഹരായ പലരും പട്ടികയ്ക്ക് പുറത്തായോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്.

ആശങ്കകൾക്കിടയിലും ജില്ലയിൽ പത്ത് സീറ്റുകളിൽ കുറയാത്ത വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.പാറശ്ശാല, ആറ്റിങ്ങൽ, വട്ടിയൂർക്കാവ്, കഴക്കൂട്ടം, വാമനപുരം, വർക്കല എന്നിവിടങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. അരുവിക്കര, നേമം. ഈ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് പാർട്ടി വിലയിരുത്തുന്നു.തിരുവനന്തപുരം, കോവളം. ഇവിടെ പൊതുസ്വതന്ത്രർക്ക് വിജയിക്കാനാവില്ലെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.വോട്ടർ പട്ടികയിലെ ഈ അഴിച്ചുപണി ആർക്ക് ഗുണം ചെയ്യുമെന്ന് മെയ് നാലിന് വോട്ടെണ്ണുമ്പോൾ മാത്രമേ വ്യക്തമാകൂ.

Story Summary:
Thiruvananthapuram district witnessed a peculiar trend in the recent assembly elections where the polling percentage increased significantly while the total number of votes cast decreased. Parasala recorded the highest dip of over 10,000 votes. This is attributed to the removal of duplicate and deceased voters from the electoral rolls. While CPM remains confident of winning at least 10 seats, including Kazhakkoottam and Vattiyoorkavu, they admit to having concerns over Nemom and Aruvikkara.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...