Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

Kerala

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: ഡോക്ടർക്കെതിരായ നടപടിയിൽ KGMOA പ്രതിഷേധം ശക്തമാക്കുന്നു; ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കും | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരണം ആരംഭിച്ചു.(Death of newborn baby in Nedumangad, KGMOA intensifies protest over action against doctor) നെടുമങ്ങാട് ജില്ലാ...

കാസർഗോഡ് യുവതി ജീവനൊടുക്കി: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചുവെന്ന് പരാതി | Suicide

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് നാലത്തടുക്ക സ്വദേശി ജസീലയാണ് മരിച്ചത്. ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.(Kasaragod woman commits suicide, because she was insulted by being accused of theft) ബോവിക്കാനത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവും മാതാവും പൊലീസിൽ...

30ലേറെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻചക്രം ഊരിത്തെറിച്ചു. പുലർച്ചെ അഞ്ചരയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിനാണ് അപകടം സംഭവിച്ചത്. മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോൾ ബസിൻ്റെ മുന്നിലെ ഇടത് വശത്തെ ടയർ പൂർണ്ണമായും ഊരിമാറുകയായിരുന്നു.(Tire of KSRTC bus carrying more than 30 passengers fell off) ടയർ ഊരിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട...

ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം: ഉത്സവപ്പറമ്പിൽ തോക്ക് ചൂണ്ടി ഭീഷണി, പിന്നാലെ കൂട്ടത്തല്ല് | Clash

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ എതിർസംഘം ക്രൂരമായി മർദിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചയോടെയായിരുന്നു സംഭവം.(Clash in Alappuzha, Threats at gunpoint at festival grounds) വിഷ്ണു എന്ന യുവാവ് ഉത്സവപ്പറമ്പിൽ വെച്ച് എതിർസംഘത്തിന് നേരെ റിവോൾവർ...

‘തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദം, രാഷ്ട്രീയ ഇടപെടൽ ഉണ്ടായി, ജനം ചുട്ട മറുപടി നൽകും’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃത്യമായ തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Arrest of Thantri without evidence is suspicious, Ramesh Chennithala on Sabarimala...

‘ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവിച്ച് മരിക്കണം, ഇത്രയുമേയുള്ളൂ ആഗ്രഹം’: സുരേഷ് ഗോപി | Guruvayur Devaswom Board

കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ച് മരിക്കുക എന്നതാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.(Want to die serving as the chairman of the Guruvayur Devaswom Board, says Suresh...

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 4 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് കൂടി അനുമതി | Medical colleges

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ അംഗീകാരം. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 4 മെഡിക്കൽ പി.ജി. സീറ്റുകൾക്ക് കൂടി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ നിലവിലെ സർക്കാരിന്റെ കാലത്ത് ആകെ അനുവദിക്കപ്പെട്ട മെഡിക്കൽ പി.ജി. സീറ്റുകളുടെ എണ്ണം 133 ആയി ഉയർന്നു.(Approval...

മിലിന്ദ് സോമൻ നയിച്ച ഹിൽ ഹൈവേ റൺ ആവേശകരമായി സമാപിച്ചു | Hill Highway Run

ഇടുക്കി: കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണം പൂർത്തിയായതിന്റെ ആഘോഷഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച കൂട്ടയോട്ടം ഇടുക്കിയുടെ മലയോര പാതകൾക്ക് പുത്തൻ ദൃശ്യാനുഭവമായി.(Milind Soman-led Hill Highway Run concludes with excitement) രാവിലെ ഏഴ് മണിക്ക് കുട്ടിക്കാനം മരിയൻ...

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,16,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,600 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥ സംഘം കേരളത്തിൽ സന്ദർശനം നടത്തും | Assembly elections

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നും നാളെയുമായി വിവിധ തലങ്ങളിൽ പരിശോധനകൾ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം നടത്തും.(Assembly elections, Election Commission officials to visit Kerala to assess preparations) വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങൾ, ക്രമസമാധാന നില, ഉദ്യോഗസ്ഥരുടെ...
- Advertisement -spot_img

Latest News

ജാക്സൺ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി സൗരവ് ഗാംഗുലി

പുനരുപയോഗ ഊർജ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജാക്സൺ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി നിയമിതനായി. നവീകരണവും സുസ്ഥിരതയും മുൻനിർത്തി...
- Advertisement -spot_img