പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം പത്തനംതിട്ട അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുൻ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അത്യപൂർവ്വവും അതിരൂക്ഷവുമായ വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ടാണ് കമ്മിറ്റിയിൽ അംഗങ്ങൾ വിമർശനങ്ങൾക്ക് തുടക്കമിട്ടത്.(CPIM Adoor Area Committee Severe Criticism Against MV...
കൊച്ചി: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് പി. രാജീവ്. കേസുകൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടാകാം, എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.(P Rajeev on K-Rail protest cases, says...
പാലക്കാട്: ഇടത് മുന്നണിയിലുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടിയുടെ മന്ത്രിമാർക്കുമെതിരെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനം. എൽ.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ ആശാ സമരത്തിലും പി.എം.ശ്രീ പദ്ധതിയിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം.(Binoy Viswam criticized in CPI meeting...
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ വിവാദം രാഷ്ട്രീയ ആയുധമാക്കി ആർ. ബിന്ദു. സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വെറും 'വി.ഡി. സതീശൻ' മാത്രമായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയപ്പോൾ 'വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ' എന്ന് വായിച്ചത് കേവലമൊരു യാദൃശ്ചികതയല്ലെന്നും അവർ പറഞ്ഞു.(R Bindu Slams Kerala CM VD Satheesan Over Caste Name Oath...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പിലുണ്ടായ വൻ തകർച്ച നേതാക്കളുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണെന്ന് യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.(CPM Alappuzha District Committee Slams Leadership Arrogance And Criticizes U Pratibha Over...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ സ്ത്രീയാത്ര പദ്ധതി വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ടി. പി. രാമകൃഷ്ണൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനോട് മുന്നണിക്ക് യോജിപ്പാണുള്ളത്. എന്നാൽ ഇതിലൂടെ ഉണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(TP Ramakrishnan Questions KSRTC Free Women...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യുഡിഎഫ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത വടംവലിയാണ് നടക്കുന്നത്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന കോൺഗ്രസ് ഫോർമുല അംഗീകരിച്ചാൽ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയുമാകും ലഭിക്കുക. എന്നാൽ...
തിരുവനന്തപുരം: മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'അതിമനോഹരം' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സംവിധായകൻ തരുൺ മൂർത്തി (Athimanoharam...