തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ ആർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ് (Nedumangad toddler death). സംഭവത്തിൽ കുട്ടിയുടെ മാതാവ് അഖിലയുടെ സുഹൃത്ത് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന അഷ്കറിന്റെ വാദം വ്യാജമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തെളിഞ്ഞത്. പ്രതിയുടെ സ്ഥിരമായ ക്രൂര...
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പോലീസ് പിടികൂടി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട-തകരപ്പറമ്പ് ഭാഗത്തുനിന്നായി പിടിയിലായത്.(ED officials attack case updates Thiruvananthapuram)
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന...
പാലക്കാട്: തദ്ദേശീയമായി ജോലി വാഗ്ദാനം ചെയ്ത് 23-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗത്തെ സിപിഐഎമ്മിൽ നിന്നും ഡിവൈഎഫ്‌ഐയിൽ നിന്നും സസ്‌പെൻഡ് ചെയ്തു (Sreekrishnapuram panchayat member arrest). സിപിഎം ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സി. സുജിത്തിനെയാണ് പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സിപിഎം...
കാട്ടാക്കട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. നെടുമങ്ങാട് പനവൂർ കരികുഴിയിൽ അഖിലയുടെ മകൻ ആർഷിദാണ് മരിച്ചത് (Toddler death Kerala). വീട്ടുപറമ്പിൽ വെച്ച് രണ്ടാനച്ഛൻ കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കടുത്ത രീതിയിൽ ഛർദ്ദിക്കുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയുമായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ തൊണ്ടയിൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു (ED officials attacked Thiruvananthapuram). കഴിഞ്ഞ ദിവസം ഏഴ് പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ, പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി ബിനു ഉൾപ്പെടെ 11 പ്രതികളെക്കൂടിയാണ് ഇന്ന്...
കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ മരണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.(Kozhikode Car Fire Accident Pregnant Woman Death Family Alleges Mystery)
ഇതൊരു സാധാരണ അപകടമല്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ ദുരന്തത്തിന്റെ യഥാർത്ഥ...
കോഴിക്കോട്: നഗരമധ്യത്തിലെ വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷൻ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയെത്തിയ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.(Gold Stolen From Police Officers House In Kozhikode West...
തൃശൂർ: നെല്ലിക്കചോട്ടിൽ യുവാവിനെ മുഖംമറച്ചെത്തിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി (Hammer Attack Thrissur). ആക്രമണത്തിൽ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയ ആൾ ബിനസിനെ ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനസ്...
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി സജി, കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സംശയം. 2018-ൽ കാണാതായ മാത്യുവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടിയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ പുരയിടം കുഴിച്ചുള്ള പരിശോധന നടത്തുന്നത്.(Nedumkandam Double Murder Case Accused Saji Suspected Of Killing His Missing...
മലപ്പുറം: പെരിന്തൽമണ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.(Perinthalmanna Student Suicide Protest Against School Teachers)
നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങിയത്. എസ്എഫ്ഐ,...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...