കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Wreath in front of writer VS Anilkumar's house)
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. വി....
കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകൾ ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.(Not a...
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കുന്നതിനും ഏകാധിപത്യ പ്രവണതകൾക്കും എതിരായ പ്രതിരോധമാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ എകെജി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല, മറിച്ച് നുണപ്രചാരണങ്ങളെ നേരിടാനുള്ള വിജ്ഞാന കേന്ദ്രങ്ങളായാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Museums are knowledge centers to combat lies, Chief Minister inaugurates...
കണ്ണൂർ: ആലക്കോട് നടുവിൽ പള്ളിത്തട്ടിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(Tapping worker found dead inside house in Kannur)
സാലുവിനെ വീടിനുള്ളിലെ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും സാലുവിന്റെ മുഖത്ത് മുറിവുകളും...
കണ്ണൂർ: കുടുംബവഴക്കിനിടെ മകൻ കസേരയോടെ എടുത്തെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അലവിൽ പള്ളിയാംമൂല ലക്ഷംവീട് 'ഉന്നതി'യിലെ വി. ശാന്ത (88) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.(Elderly woman dies after being seriously injured after being thrown from chair by her son)
ഈ മാസം...
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി 'ജാഗ്രത പയ്യന്നൂർ' സമിതി. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിക്കപ്പെട്ട വ്യക്തിക്ക് പുതിയ വാഹനം വാങ്ങി നൽകാനായി 10 രൂപ ചലഞ്ചുമായി സമിതി രംഗത്തെത്തി. (Payyanur Jagratha Samithi with a 10 rupee challenge)
ചലഞ്ച്...
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ ചെറുപുഴയിൽ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ട് (60) ആണ് ജീവനൊടുക്കിയത്. (Another farmer suicide in Kerala, Best Farmer Award winner commits suicide)
കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്....
കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ, വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.(No one...
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest if the party says so, says K Sudhakaran on Assembly elections)
പാർട്ടി പറഞ്ഞാൽ മത്സരിക്കും. സ്വയം പ്രഖ്യാപിക്കുന്നത്...
കണ്ണൂർ: യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നീളുന്നത് മുന്നണിയുടെ ബോധപൂർവ്വമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Delaying seat sharing is a strategic move, says VD Satheesan)
ആഗ്രഹിച്ചാൽ 24 മണിക്കൂറിനുള്ളിൽ സീറ്റ് വിഭജനം...
കോഴിക്കോട്: വൻ രാഷ്ട്രീയ വിവാദമുയർത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ...