തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.(Health Department Initiates High Level Probe Into Medical Equipment Procurement Irregularities)
നാഷണൽ ഹെൽത്ത് മിഷൻ...
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകും (Neyyattinkara hospital Patient death). സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതാണ് റിപ്പോർട്ട് തയ്യാറാക്കുന്നത് നീളാൻ കാരണം. അതേസമയം, ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം...
തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. നഴ്സുമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും, ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.(Health Minister K Muraleedharan Promises Resolution To Nurses Strike Within One Week)
മിനിമം വേതനം സംബന്ധിച്ച നിയമം കർശനമായി നടപ്പിലാക്കുമെന്ന്...
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് ഭരണപരമായ നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും, തർക്കങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി (Dr KJ Reena Transfer). ഡോ. റീനയ്ക്ക് തത്തുല്യമായ മറ്റൊരു പദവിയാണ് സർക്കാർ നൽകിയിരിക്കുന്നത്. സർക്കാരിന് ആരോടും പ്രതികാരബുദ്ധിയില്ലെന്നും, സർക്കാർ...
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ രണ്ട് വകുപ്പുകൾ തമ്മിൽ നടക്കുന്ന ആശയവിനിമയത്തിലെ പോരായ്മകൾക്കെതിരെ രൂക്ഷവിമർശനവുമായി സിഐടിയു. ഒരേ മന്ത്രി കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പും ആരോഗ്യ വകുപ്പും തമ്മിൽ കടുത്ത ഏകോപനമില്ലായ്മയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.(CITU criticizes lack of coordination in Sabarimala duty appointments)
ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അത്യന്തം ശോചനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി (Pinarayi Vijayan Criticism). നിപയെ വേണ്ട ഗൗരവത്തോടെ കാണാൻ ആരോഗ്യവകുപ്പിനും സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നും, സർക്കാർ-ആരോഗ്യവകുപ്പ് ഏകോപനം പൂർണ്ണമായും തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ ഒട്ടും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപയും ഷിഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെയെ സ്ഥാനത്തുനിന്ന് മാറ്റി ( Dr Reena Transferred). എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ. റീനയെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ...
കോഴിക്കോട്: കോഴിക്കോട്ട് നിപ (Nipah) രോഗലക്ഷണങ്ങളോടെ യുവാവ് ഐസലേഷനിലായതിന് പിന്നാലെ പ്രതിരോധ നടപടികൾ അതീവ ശക്തമാക്കി ആരോഗ്യവകുപ്പ് (Kozhikode Nipah virus). രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേർ ഉൾപ്പെടുന്ന പ്രാഥമിക സമ്പർക്കപ്പട്ടികയാണ് (Contact List) ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ അടുത്ത കുടുംബാംഗങ്ങളുമാണ്....
കൊല്ലം: ജില്ലയിലെ ഏഴാംമൈലിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. സ്കൂളിലെ മുപ്പതിലധികം വിദ്യാർത്ഥികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു (Kollam School Food Poisoning). ബുധനാഴ്ച രാത്രിയോടെയാണ് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും സ്കൂൾ...
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കടുത്ത ചികിത്സാ പിഴവിനെത്തുടർന്ന് ഒരു വർഷത്തോളമായി ശരീരത്തിനുള്ളിൽ ഒടിഞ്ഞ സൂചിയുമായി ജീവിക്കേണ്ടി വന്ന വത്സലയെന്ന വൃദ്ധയുടെ ദയനീയ അവസ്ഥയിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അടിയന്തര നടപടി (Medical Negligence Needle Stuck Inside Body). ഈ ഞെട്ടിക്കുന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ...
ഉത്തർപ്രദേശ്: ഗാസിയാബാദിലെ മോദിനഗറിൽ 150 കോടി രൂപയുടെ സ്വത്തുവകകൾക്ക് ഉടമയായ പിതാവിനെ മകൻ വെടിവെച്ചു കൊന്നു (Ghaziabad Property Dispute Murder). ബുധാന ഗ്രാമവാസിയായ ഹരി...