കണ്ണൂർ: ആലക്കോട് നടുവിൽ പള്ളിത്തട്ടിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(Tapping worker found dead inside house in Kannur)
സാലുവിനെ വീടിനുള്ളിലെ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും സാലുവിന്റെ മുഖത്ത് മുറിവുകളും...
കീവ്: യുഎസിന്റെ മധ്യസ്ഥതയിൽ ജനീവയിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുക്രെയ്നിൽ റഷ്യയുടെ അതിശക്തമായ ആക്രമണം (Massive Drone Attack Ukraine). 400 ഓളം ഡ്രോണുകളും 29 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ യുക്രെയ്‌നിലെ ഊർജ്ജ നിലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്. യുദ്ധം തുടങ്ങി നാലാം വാർഷികത്തിലേക്ക്...
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ പൗരാവകാശ നേതാവും ബാപ്റ്റിസ്റ്റ് മിനിസ്റ്ററുമായ റെവറന്റ് ജെസ്സി ജാക്സൺ (84) അന്തരിച്ചു (Jesse Jackson). വാഷിംഗ്ടണിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. പൗരാവകാശ പോരാട്ടങ്ങളിലെ ഇതിഹാസ തുല്യനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ അടുത്ത അനുയായിരുന്ന അദ്ദേഹം, അമേരിക്കൻ രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്.
രണ്ട് തവണ ഡെമോക്രാറ്റിക് പാർട്ടിയുടെ...
എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അപ്പവും മട്ടൺ സ്റ്റൂവും (Mutton Stew). വെളുത്തു മൃദുവായ അപ്പവും, മസാലയും എരിവും ചേരുന്ന സ്റ്റൂവും കൂടിയാകുമ്പോൾ ആഹാ എന്താ കോമ്പിനേഷൻ. ആദ്യം നല്ല പൂപോലത്തെ അപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പച്ചരി - 1 1/2 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ചോറ് - 3/4...
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുകയും ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അയോഗ്യത തുടരുകയും ചെയ്യും.(A major setback for Antony Raju...
തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയ കാരണങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പുതിയ സമിതി രൂപീകരിച്ചു. ഐഎസ്ആർഒയുടെ ദൗത്യങ്ങൾ പരാജയപ്പെടുമ്പോൾ സാധാരണ നിലയിൽ ആഭ്യന്തര അന്വേഷണങ്ങളാണ് (Internal Review) നടക്കാറുള്ളത്. (PSLV-C 62 failure, Prime Minister's Office intervenes, new committee formed)
എന്നാൽ ചരിത്രത്തിലാദ്യമായാണ് ഐഎസ്ആർഒയ്ക്ക് പുറത്തുനിന്നുള്ള ഒരാളുടെ നേതൃത്വത്തിൽ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.(Told ED officials everything I know, Actor Jayaram on Sabarimala gold theft...
മലപ്പുറം: മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി സെഷൻസ് കോടതി കണ്ടെത്തി. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.(Mankada moral murder, Court finds 5 accused guilty)
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരാണ്....
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മൂന്നു തരം നാടന്‍ പലഹാരങ്ങള്‍. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്തതും കഴിക്കാൻ ഇഷ്ടമുള്ളതുമായ മൂന്നു തരം പലഹാരങ്ങള്‍. കുമ്പിള്‍ അപ്പം, അരിയുണ്ട, കൊഴുക്കട്ട. ഇവ മൂന്നും ഉണ്ടാക്കുന്നത് അരിപ്പൊടിയിലാണ് ആദ്യം കുമ്പിള്‍ അപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Traditional Kerala snacks)
ആവശ്യമുള്ള ചേരുവകള്‍
വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍ മാവു നിറച്ച്...
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മദ്യനിരോധനം, ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ ഉത്തരവിറക്കി.(Attukal Pongala 2026, Alcohol banned in Trivandrum)
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും...