HomeT20 World Cup 2026ജയിച്ചിട്ടും രക്ഷയില്ല, പാകിസ്താൻ പുറത്ത്; ന്യൂസിലൻഡ് സെമിയിൽ | Pakistan vs...

ജയിച്ചിട്ടും രക്ഷയില്ല, പാകിസ്താൻ പുറത്ത്; ന്യൂസിലൻഡ് സെമിയിൽ | Pakistan vs Sri Lanka T20 World Cup 2026

കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ നാടകീയ വിജയം സ്വന്തമാക്കിയിട്ടും പാകിസ്താന് കണ്ണീരോടെ മടക്കം (Pakistan vs Sri Lanka T20 World Cup 2026). റൺറേറ്റിലെ പോരാട്ടത്തിൽ ന്യൂസിലൻഡിനോട് തോറ്റതാണ് പാക് പടയ്ക്ക് തിരിച്ചടിയായത്. പാകിസ്താൻ ഉയർത്തിയ 213 റൺസ് പിന്തുടർന്ന ശ്രീലങ്ക 207 റൺസെടുത്ത് പോരാടി തോറ്റു. ഇതോടെ ഈ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് സെമി ടിക്കറ്റ് ഉറപ്പിച്ചു. സെമിയിലെത്താൻ പാകിസ്താന് ശ്രീലങ്കയെ 147 റൺസിൽ താഴെ ഒതുക്കി 65 റൺസിനെങ്കിലും ജയിക്കണമായിരുന്നു. എന്നാൽ 16-ാം ഓവറിൽ ലങ്ക 147 കടന്നതോടെ തന്നെ പാകിസ്താൻ പുറത്താവുകയും ന്യൂസിലൻഡ് സെമിയിൽ പ്രവേശിക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ഓപ്പണർമാരായ സഹിബ്‌സാദ ഫർഹാൻ (59 പന്തിൽ 100), ഫഖർ സമാൻ (42 പന്തിൽ 84) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പാകിസ്താനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 176 റൺസാണ് അടിച്ചുകൂട്ടിയത്.

213 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും പവൻ രത്‌നായകെ (58), ക്യാപ്റ്റൻ ദാസുൻ ഷണക എന്നിവർ പൊരുതി. ഷണകയുടെ തകർപ്പൻ ബാറ്റിംഗ് പാകിസ്താനെ ഒരു ഘട്ടത്തിൽ തോൽവിയുടെ അരികിലെത്തിച്ചു. അവസാന ഓവറിൽ ജയിക്കാൻ 28 റൺസ് വേണമെന്നിരിക്കെ ഷഹീൻ അഫ്രീദിക്കെതിരെ ഷണക മൂന്ന് സിക്സറുകളും ഒരു ഫോറും പറത്തി. എന്നാൽ അവസാന രണ്ട് പന്തിൽ റണ്ണെടുക്കാൻ കഴിയാതെ വന്നതോടെ ലങ്ക 207-6 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിച്ചു.

ഇംഗ്ലണ്ട് ആറ് പോയിന്റോടെ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. മൂന്ന് പോയിന്റുള്ള ന്യൂസിലൻഡിനെ മറികടക്കാൻ മൂന്ന് പോയിന്റ് തന്നെ ലഭിച്ച പാകിസ്താന് റൺറേറ്റിൽ സാധിച്ചില്ല. ലങ്കയെ വലിയ മാർജിനിൽ തോൽപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടതാണ് പാകിസ്താന് വിനയായത്.

Story Summary: Pakistan has been knocked out of the T20 World Cup despite a 5-run win over Sri Lanka in their final Super 8 match. To qualify for the semi-finals on net run rate, Pakistan needed to restrict Sri Lanka under 147 runs, but the Islanders crossed that mark in the 16th over, ensuring New Zealand’s spot in the semis. Sahibzada Farhan scored a brilliant century (100) and Fakhar Zaman made 84 for Pakistan. Dasun Shanaka’s late blitz for Sri Lanka kept the chase alive until the final ball.

WhatsApp Channel Banner

Latest updates

സാരി വാങ്ങി നൽകിയില്ല: ഭർത്താവിനെ പ്രഷർ കുക്കറിൻ്റെ അടപ്പു...

താനെ: സാരി വാങ്ങിത്തന്നില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 30-കാരിയായ യുവതി അറസ്റ്റിൽ. ബദ്ലാപ്പൂർ ഈസ്റ്റിൽ താമസിക്കുന്ന ബിഹാർ റോഹ്താസ് സ്വദേശിനി സുനിതാദേവി ഹരിറാം സിംഗാണ് അറസ്റ്റിലായത്....

‘രാജ്യദ്രോഹികൾക്ക് വളമാവരുത്’; ഡൽഹി സമരത്തിൽ പ്രതികരിച്ച് അഖിൽ മാരാർ,...

കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലേക്ക് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ...

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...

DON'T MISS

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...