Description
Digital Voice of Kerala
Sunday, May 31, 2026

Digital Voice of Kerala
HomeSportsഐപിഎല്ലിൽ 'ഇംപാക്ട് പ്ലെയർ' നിയമം ഒഴിവാക്കണം, ബൗളർമാർക്ക് അഞ്ചോവർ നൽകണം: വിപ്ലവകരമായ...

ഐപിഎല്ലിൽ ‘ഇംപാക്ട് പ്ലെയർ’ നിയമം ഒഴിവാക്കണം, ബൗളർമാർക്ക് അഞ്ചോവർ നൽകണം: വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് സച്ചിൻ ടെണ്ടുൽക്കർ | Sachin Tendulkar IPL Rule Change Suggestions

🎙️ Latest Podcast

ട്വന്റി-20 ക്രിക്കറ്റിൽ ബാറ്റിംഗും ബോളിംഗും തമ്മിലുള്ള സന്തുലിതാവസ്ഥ പൂർണ്ണമായും നഷ്ടപ്പെടുന്നു എന്ന വിലയിരുത്തലുകൾക്കിടെ, ഐപിഎല്ലിൽ നിർണായക പരിഷ്കാരങ്ങൾ നിർദേശിച്ച് മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar IPL Rule Change Suggestions). ബാറ്റിംഗിന് അമിത പ്രാധാന്യം ലഭിക്കുന്ന നിലവിലെ രീതി മാറി കളിക്കളത്തിൽ തുല്യത ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റങ്ങളാണ് സച്ചിൻ മുന്നോട്ടുവെക്കുന്നത്. മുംബൈയിൽ നടന്ന ഇഎസ്‌പിഎൻ ക്രിക് ഇൻഫോ അവാർഡ് ചടങ്ങിലാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചയാകുന്ന നിർദേശങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

ഐപിഎല്ലിലെ നിലവിലെ ‘ഇംപാക്ട് പ്ലെയർ’ നിയമം പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സച്ചിന്റെ പ്രധാന ആവശ്യം. ട്വന്റി-20 മത്സരങ്ങളിൽ വെറും 20 ഓവറുകൾ മാത്രമുള്ളപ്പോൾ, ഇംപാക്ട് പ്ലെയർ വഴി ഒരു അധിക ബാറ്ററെക്കൂടി ഉൾപ്പെടുത്തുന്നത് ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ ഐപിഎൽ സീസണിൽ വലിയ സ്കോറുകൾ പിറക്കാൻ ഇത് കാരണമാകുന്നുണ്ടെന്നും, കളിയിലെ ഈ അസന്തുലിതാവസ്ഥ മാറേണ്ടതുണ്ടെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.

പവർപ്ലേ ഓവറുകൾ രണ്ട് ഘട്ടങ്ങളായി തിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. നിലവിലെ ആറോവർ പവർപ്ലേയ്ക്ക് പകരം ആദ്യ നാലോവർ ബാറ്റിംഗ് ടീമിന്റെ പവർപ്ലേയാക്കി നിശ്ചയിക്കുക. ബാക്കി രണ്ടോവർ എപ്പോൾ വേണമെന്ന് ഫീൽഡിംഗ് ക്യാപ്റ്റന് തീരുമാനിക്കാൻ അനുവാദം നൽകണം. ഈ രണ്ടോവറിൽ സർക്കിളിന് പുറത്ത് ഒരു ഫീൽഡറെക്കൂടി അധികമായി നിർത്താൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം ഒരു ബൗളർക്ക് പരമാവധി എറിയാവുന്ന ഓവറുകളുടെ എണ്ണം നാലിൽ നിന്നും അഞ്ചായി ഉയർത്തണമെന്നും മാസ്റ്റർ ബ്ലാസ്റ്റർ നിർദേശിച്ചു. മികച്ച ബാറ്റർമാർക്ക് 20 ഓവർ വരെ ക്രീസിൽ തുടരാൻ അവസരമുള്ളപ്പോൾ, ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് അഞ്ചാമത് ഒരു ഓവർ കൂടി നൽകുന്നത് കളിയിലെ ആവേശം വർദ്ധിപ്പിക്കുമെന്നാണ് സച്ചിന്റെ പക്ഷം.

Summary: Legendary Indian cricketer Sachin Tendulkar has proposed radical changes to the IPL to restore balance between bat and ball in T20 cricket. Speaking at an awards event, he urged for the scrapping of the Impact Player rule and suggested allowing top bowlers to bowl a fifth over. Tendulkar also recommended splitting the powerplay into two distinct phases, giving fielding captains more tactical flexibility.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.