HomeNationalവിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 25 ആയി; 4 പേർ അറസ്റ്റിൽ,...

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 25 ആയി; 4 പേർ അറസ്റ്റിൽ, ഉടമകൾക്കായി തിരച്ചിൽ | Virudhunagar blast

ചെന്നൈ: വിരുദുനഗറിലെ ‘വനജ ഫയർ വർക്സ്’ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമകളുടെ ബന്ധുക്കളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഒളിവിലായ ഉടമകളെ കണ്ടെത്താൻ തമിഴ്‌നാട് പോലീസ് നാല് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു.(Virudhunagar blast, Death toll rises to 25; 4 arrested)

ഫാക്ടറി ഉടമയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവരാണ് ഒളിവിലുള്ളത്. ഇവർക്കായി മധുര, തേനി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച 25 പേരിൽ മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ഫോടനത്തെത്തുടർന്ന് ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. വളരെ ദൂരത്തിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടസമയത്ത് അമ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.

Clickable Info Box